ഭാ​ര​തീ​പു​രം ഷാ​ജി പീ​റ്റ​ര്‍ കൊലപാതകം : ഒന്നാം പ്രതിയുടെ ഭാര്യ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചു

For full experience, Download our mobile application:
Get it on Google Play

അ​ഞ്ച​ല്‍: ഏ​രൂ​ര്‍ ഭാ​ര​തീ​പു​ര​ത്ത് മാ​താ​വും സ​ഹോ​ദ​ര​നും ചേ​ര്‍​ന്ന് കൊ​ല​പ്പെ​ടു​ത്തി​യ ഷാ​ജി പീ​റ്റ​റു​ടെ  കേ​സി​ലെ ഒ​ന്നാം പ്ര​തി​ സ​ജി​ന്‍ പീ​റ്റ​റു​ടെ ഭാ​ര്യ ആ​ര്യ മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​ന് കോ​ട​തി​യെ സ​മീ​പി​ച്ചു. കൃ​ത്യം ന​ട​ക്കു​മ്പോള്‍ ഏ​ക ദൃ​ക്സാ​ക്ഷി​യാ​ണെ​ന്നും തെ​ളി​വ് ന​ശി​പ്പി​ക്ക​ലി​ന് ഒ​ത്താ​ശ ചെ​യ്തെ​ന്നും വി​വ​രം ര​ഹ​സ്യ​മാ​ക്കി​വെച്ചി​രു​ന്നു​വെ​ന്നു​മു​ള്ള കു​റ്റ​ങ്ങ​ളാ​ണ് ആ​ര്യ​ക്കു​മേ​ല്‍ ആ​രോ​പി​ക്ക​പ്പെ​ടു​ന്ന​ത്.

ഭ​ര്‍​ത്താ​വും കേ​സി​ലെ ഒ​ന്നാം പ്ര​തി​യു​മാ​യ സ​ജി​ന്‍ പീ​റ്റ​റു​മാ​യു​ള്ള സം​ഘ​ട്ട​ന​ത്തി​ലാ​ണ് ഷാ​ജി പീ​റ്റ​ര്‍ കൊ​ല്ല​പ്പെ​ടു​ന്ന​ത്. ക​മ്പി​വ​ടി കൊ​ണ്ട്  ത​ല​ക്കേ​റ്റ ര​ണ്ട് ക്ഷ​ത​ങ്ങ​ളാ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​ത്. റി​മാ​ന്‍​ഡി​ല്‍​ നി​ന്ന്​ കസ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ മു​ഖ്യ​പ്ര​തി​യു​മാ​യി പോലീ​സ് ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ല്‍ അ​ടി​ക്കാ​നു​പ​യോ​ഗി​ച്ച കമ്പിവ​ടി വീ​ട്ടു​വ​രാ​ന്ത​യി​ല്‍​നി​ന്ന്​ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ര​ണ്ടാം പ്ര​തി​യാ​യ മാ​താ​വ് പൊ​ന്ന​മ്മ​ക്ക്​ കോ​വി​ഡ് പോ​സി​റ്റി​വാ​യ​തി​നാ​ല്‍ ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങി​യി​ല്ല. ആ​ര്യ​യോ​ട് ഷാ​ജി പീ​റ്റ​ര്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന​തി​നെ​ച്ചൊ​ല്ലി​യാ​യി​രു​ന്നു സം​ഘ​ട്ട​ന​മു​ണ്ടാ​യ​ത്. കൊ​ല​പാ​ത​കം ന​ട​ന്ന ദി​വ​സം ഷാ​ജി പീ​റ്റ​റു​ടെ വീ​ട്ടി​ല്‍ സു​ഹൃ​ത്തു​ക്ക​ളാ​യ ഏ​താ​നും പേ​ര്‍​കൂ​ടി ഉ​ണ്ടാ​യി​രു​ന്ന​താ​യും ബ​ഹ​ള​ത്തി​നി​ടെ ഇ​വ​ര്‍ ഓ​ടി​പ്പോ​യെ​ന്നും ചി​ല സൂ​ച​ന​ക​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തേ​ക്കു​റി​ച്ചു​ള്ള അന്വേ​ഷ​ണ​വും പോ​ലീ​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ആ​ര്യ​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​യാ​ല്‍ കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​യി അ​റ​സ്​​റ്റ്​ ചെ​യ്യ​പ്പെ​ടും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻഷോട്ട് വിവാദം ; ഹിന്ദു-മുസ്ലീം വിഷയമാക്കാൻ സിപിഐഎം ശ്രമം ; ശക്തമായ നടപടി...

0
തിരുവനന്തപുരം: 2024 ൽ വടകരയിലെ ലോക്സഭ തെരഞ്ഞെടുപ്പിനിടെ പുറത്തുവന്ന കാഫിർ സ്ക്രീൻഷോട്ട്...

ബദൽ ധവളപത്രത്തിന് എൽഡിഎഫ് നീക്കം ; തീരുമാനം സർക്കാരിന്‍റെ ധവളപത്രത്തിലെ കണക്കുകൾ പരിശോധിച്ച ശേഷം

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് സർക്കാർ നിയമസഭയിൽ വയ്ക്കാനിരിക്കെ...

ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ 99 % വിഷയങ്ങളിലും ധാരണയെന്ന് യുഎസ് അംബാസഡർ

0
ദില്ലി: ഇന്ത്യ-അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും ഏതാനും ആഴ്ചകൾക്കുള്ളിൽ...

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി ആരോപണം : എഡിജിപി എം ആർ അജിത് കുമാറിൻ്റെ ഓഫീസിലെ...

0
ആലപ്പുഴ: പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നയിച്ച നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത്...