കേരളത്തിന് സന്തോഷ് ട്രോഫി സമ്മാനിച്ച പരിശീലകൻ സതീവൻ ബാലൻ പ്രൊഫഷണൽ കോച്ചിംഗിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിന് സന്തോഷ് ട്രോഫി സമ്മാനിച്ച പരിശീലകൻ സതീവൻ ബാലൻ പ്രൊഫഷണൽ കോച്ചിംഗിലേക്ക്. സന്തോഷ് ട്രോഫിക്കായി കേരളത്തെ വീണ്ടും ഒരുക്കാൻ തയ്യാറാണെന്നും സ്‌പോർട്സ് കൗൺസിലിൽ നിന്ന് വിരമിച്ച സതീവൻ ബാലൻ പറഞ്ഞു.

മൈതാനത്തെ മഹത്തായ വിജയങ്ങൾക്ക് പിന്നിൽ അദൃശ്യനായ ഒരു നായകനുണ്ടാകും. ഓരോ നിമിഷവും പുതിയ അടവുകൾ മെനഞ്ഞും നോട്ടം കൊണ്ട് പോലും കളിക്കാരെ നിയന്ത്രിച്ചും സൈഡ് ലൈനിനരികിൽ നിൽക്കുന്ന പരിശീലകൻ. അങ്ങനെ തലപ്പൊക്കമുള്ള നേട്ടങ്ങൾ സമ്മാനിച്ച സതീവൻ ബാലൻ ഔദ്യോഗിക ജീവിതത്തോട് ലോങ്ങ് വിസിൽ മുഴക്കിയിരിക്കുന്നു.

ഒരുപിടി വിജയങ്ങൾ സമ്മാനിച്ച പരിശീലകൻ ഇരുപത് വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്നാണ് പടിയിറങ്ങുന്നത്. കേരള സ്‌പോർട്സ് കൗൺസിലിന്റെ ടെക്നിക്കൽ ഓഫീസർ സ്ഥാനത്ത് നിന്നാണ് വിരമിക്കൽ. വീണ്ടും പ്രൊഫഷണൽ ഫുട്ബോൾ പരിശീലനത്തിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് സതീവൻ ബാലൻ.

പതിനാല് വർഷം കിട്ടാക്കനിയായിരുന്ന സന്തോഷ് ട്രോഫി ഒരുപിടി പുതുമുഖങ്ങളെ ഇറക്കി തിരിച്ചുപിടിച്ചത് മാത്രം മതി സതീവൻ ബാലൻ എന്ന തന്ത്രജ്ഞനായ പരിശീലകനെ അടയാളപ്പെടുത്താൻ. അണ്ടർ19 ഇന്ത്യൻ ടീം, കാലിക്കറ്റ് സർവ്വകലാശാല പരിശീലകൻ. ഗോകുലം എഫ്സിയുടെ സഹ പരിശീലകൻ എന്നിങ്ങനെ നിരവധി ചുമതലകളാണ് വിജയകരമായി നിർവഹിച്ചത്. വീണ്ടും പ്രൊഫഷണൽ ഫുട്ബോളിലേക്ക് മടങ്ങാനാണ് പദ്ധതി. ചില ക്ലബുകൾ ഇതിനകം സമീപിച്ചും കഴിഞ്ഞു.

സന്തോഷ് ട്രോഫിക്കായി കേരള ടീമിനെ വീണ്ടും സജ്ജമാക്കാനും തയ്യാറെന്ന് സതീവൻ ബാലൻ വ്യക്തമാക്കി. കൊവിഡിൽ ആളും ആരവവും ഇല്ലാത്ത മൈതാനങ്ങൾ ചില്ലറ നിരാശയല്ല ഉണ്ടാക്കുന്നത്. എല്ലാം ശരിയായി കാൽപന്തുകളിയുടെ വസന്തകാലം തിരിച്ചുവരാനുള്ള കാത്തിരിപ്പിലാണ് കേരളത്തിന്റെ പ്രിയ പരിശീലകൻ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റേഷന്‍ കട അവധി നബിദിനമായ ഓഗസ്റ്റ് 25 ന് റേഷന്‍ കടകള്‍ നിയന്ത്രിത...

കഠിനാധ്വാനത്തിന് പിന്നിലെ സന്തോഷം പങ്കുവെച്ച് സ്വിഗ്ഗി ഡെലിവറി ബോയ്; പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകിയുള്ള വീഡിയോ...

0
ബംഗാൾ: ഭക്ഷണ വിതരണം നടത്തി കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് കുടുംബത്തിന്...