മുംബൈ : ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് അറബിക്കടലില്‍ മുങ്ങിയ ഒ.എന്‍.ജി.സിയുടെ പി-305 ബാര്‍ജില്‍ കുടുങ്ങി മരിച്ച ജീവനക്കാരുടെ എണ്ണം 51 ആയി. അതെസമയം കാണാതായ 25 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇവരില്‍ അഞ്ച് മലയാളികളുമുണ്ട്.
കൂടാതെ മരിച്ചവരില്‍ മൂന്നു പേര്‍ മലയാളികളാണ്. വയനാട് സ്വദേശികളായ വി.എസ് സുമേഷ്, ജോമിഷ് ജോസഫ്, കാഞ്ഞിരപ്പള്ളി ചിറക്കടവ് സ്വദേശി യാസിന്‍ ഇസ്മയില്‍ എന്നിവരാണ് മരിച്ച മലയാളികള്‍. അതെസമയം ബാര്‍ജ് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ക്യാപ്റ്റന്‍ രാകേഷ് ബല്ലവയ്ക്കും മറ്റുള്ളവര്‍ക്കുമെതിരെ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട് . ഇവര്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് അവഗണിച്ചുവെന്നും കാറ്റ് കടന്നുപോകുന്ന പാതയില്‍ നിന്ന ബാര്‍ജ് മാറ്റാന്‍ തയ്യാറായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേസ്.