ബാസ്ക്കറ്റ്ബോൾ ടൂർണ്ണമെന്റ് : ചാരുംമൂട് സെന്റ് ജോസഫ്സ് , ചെറിയനാട് സെന്റ് ജോസഫ്സ് , വെണ്ണിക്കുളം ബഥനി അക്കാദമി ജേതാക്കൾ

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട്: അസോസിയേഷൻ ഓഫ് സ്കൂൾസ് ഫോർ ദി ഇന്ത്യൻ സ്കൂൾസ് സർട്ടിഫിക്കറ്റ് കേരള റീജിൻ ബി സോൺ ആൺകുട്ടികളുടെ ബാസ്കറ്റ് ബോൾ ടൂർണമെന്റിൽ അണ്ടർ 14 വിഭാഗത്തിൽ ചെറിയനാട് സെന്റ് ജോസഫ്സ് സ്കൂൾ, അണ്ടർ 17 വിഭാഗത്തിൽ ചാരുംമൂട് പറയംകുളം സെന്റ് ജോസഫ്സ് കോൺവന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, അണ്ടർ 19 വിഭാഗത്തിൽ വെണ്ണിക്കുളം ബഥനി അക്കാദമി എന്നിവർ ജേതാക്കളായി. അണ്ടർ 14 ൽ ചങ്ങനാശേരി ക്രിസ്തുജ്യോതി, അണ്ടർ 17 ൽ കുറിയന്നൂർ ഗുഡ് ഷെപ്പേർഡ്, അണ്ടർ 19 ൽ കോട്ടയം കെഇ മാന്നാനം എന്നിവർ രണ്ടാം സ്ഥാനം നേടി. അണ്ടർ 14 ൽ അശ്വന്ത് (ചെറിയനാട് സെന്റ് ജോസഫ്സ്), അണ്ടർ 17 ൽ അവിനാഷ് എസ്. ശേഖർ (പറയംകുളം സെന്റ് ജോസഫ്സ്), അണ്ടർ 19 ൽ എബീസ് (വെണ്ണിക്കുളം ബഥനി) എന്നിവർ മികച്ച താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

സമാപന സമ്മേളനം പറയംകുളം സെന്റ് ജോസഫ്സ് കോൺവന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഡോ.സൗമ്യ ചെപ്പുകാലായിൽ ഉദ്ഘാടനം ചെയ്തു. അജീഷ് നൂറനാട്, ബിനു തങ്കച്ചൻ മാവേലിക്കര എന്നിവർ സമ്മാനദാനം നടത്തി. റെഫീഖ് മുഹമ്മദ്, അനന്തു കൃഷ്ണൻ, അനന്തൻപിള്ള, കെ രാജു, അഖിൽ അനിയൻ, ഡെസ്മൻഡ് ടിറ്റോ, ഇന്ദു ഉണ്ണികൃഷ്ണൻ, മിനി രജി, ശ്രീലത ശ്രീകുമാർ, ഐഷാബീവി തുടങ്ങിയവർ പ്രസംഗിച്ചു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 26 സ്കൂളുകളിൽ നിന്നുള്ള ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...