ബഗ്ലാംകടവ് – വലിയകുളം റോഡ് നിർമാണ ഉദ്ഘാടനം നിർവഹിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വികസന പ്രവർത്തനങ്ങളിൽ രാഷ്ട്രീയം പാടില്ലെന്ന് അഡ്വ.പ്രമോദ് നാരായൺ എം എൽ എ പറഞ്ഞു. ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ ബഗ്ലാംകടവ് – വലിയകുളം റോഡ് നിര്‍മാണ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു എം എൽ എ. മണ്ഡത്തിൽ മുടങ്ങി കിടന്നിരുന്ന പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള പ്രവർത്തനം നടന്നു വരികയാണ്. ഏറ്റവും നിലവാരത്തിൽ നിർമ്മിക്കുന്ന റോഡുകളാണ് റീബിൽഡ് കേരളയുടേത് എന്നും എം എൽ എ പറഞ്ഞു.

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തില്‍ 2.08 കോടി രൂപ വിനിയോഗിച്ചാണ് ഉന്നത നിലവാരത്തില്‍ വടശേരിക്കര ഗ്രാമപഞ്ചായത്തിലെ ബഗ്ലാംകടവ്- വലിയകുളം റോഡിന്റെ നിർമ്മാണം. മേലെത്തുംപടി ജംഗ്ഷനിൽ നിന്ന് ആരംഭിച്ചു വലിയകുളം വരെ ഉള്ള 1.985 കി മി ദൂരമാണ് പ്രവർത്തിയിൽ നവീകരിക്കുന്നത്. പൂർണമായും റോഡ് പൊളിഞ്ഞു പോയ 1485 മീറ്റർ ഭാഗം പൊളിച്ചു മാറ്റിയ ശേഷം സ്ഗ്രേഡ് 30 സെൻ്റിമീറ്റർ ഘനത്തിൽ ഇളക്കി സിമന്റ് സ്റ്റെബിലൈസേഷൻ ചെയ്തതിനു ശേഷം 15 സെൻ്റിമീറ്റർ ഘനത്തിലും 3.75 മീറ്റർ സെൻ്റിമീറ്റർ വീതിയിൽ സി ടി എസ് ബി വിരിച്ചു 15 സെൻറിമീറ്റർ ഘനത്തിൽ കോൺക്രീറ്റ് ഓവർ ലേ ചെയ്യും.

ബലക്ഷയം സംഭവിച്ച മൂന്ന് കലിങ്കുകളുടെ പുനർനിർമ്മാണവും വെള്ളം ഒഴുക്കി കളയുവാൻ 250 മീറ്റർ നീളത്തിൽ റോഡിന്റെ ഇരു വശത്തും ഐറിഷ് ഡ്രൈനും റോഡ് ട്രാഫിക് സേഫ്റ്റി പ്രവൃത്തികളായ മുന്നറിയിപ്പ് ബോർഡുകളും ദിശാസൂചക ബോർഡുകളും കാഷ് ബാരിയറുകളും ഇവയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എട്ടു മാസമാണ് നിർമ്മാണ പൂർത്തീകരണ കാലാവധി. വടശേരിക്കര പഞ്ചായത്ത് അംഗം സ്വപ്നാ സൂസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി താഴത്തില്ലത്ത്, ഗ്രാമ പഞ്ചായത്ത് അംഗം സുനിൽ ചെല്ലപ്പൻ, ആർകെ ഐ-പി ഐ യു കോട്ടയം എക്സിക്യൂട്ടീവ് എഞ്ചിനീയർ പി പ്രസാദ്, സ്വാഗത സംഘം ജനറൽ കൺവീനർ എ.ആർ. വിക്രമൻ, ജോയിൻ്റ് കൺവീനർ ഒ.എൻ. മധുസൂധനൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...