തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ രോഗസാധ്യത കണക്കിലെടുത്തുള്ള കാമ്പയിനുകള്‍ നടത്തണം : ഡോ. ടി.എസ്. അനീഷ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  രോഗസാധ്യത കണക്കിലെടുത്തുള്ള കാമ്പയിനുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തണമെന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് അസോസിയേറ്റ് പ്രൊഫസര്‍ ഇന്‍ കമ്മ്യൂണിറ്റി മെഡിസിന്‍ ഡോ. ടി.എസ്. അനീഷ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ആരോഗ്യ വകുപ്പിന്റെ സെമിനാര്‍ നയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിത കുമാരി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഏകാരോഗ്യ പദ്ധതിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എന്ന വിഷയത്തെ പറ്റിയാണ് ഡോ. ടി. എസ്. അനീഷ് സംസാരിച്ചത്.

മനുഷ്യന്റെ ആരോഗ്യം സുരക്ഷിതമായ രീതിയില്‍ മെച്ചപ്പെടുത്തണമെങ്കില്‍ എല്ലാ വകുപ്പുകളുടേയും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്.  ശുചിയായ പരിസരം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. മാത്രമല്ല, മൃഗങ്ങളുടെ ആരോഗ്യവും രോഗനിര്‍മാര്‍ജനത്തിന് അത്യാവശ്യമാണ്. പകര്‍ച്ചവ്യാധികളുടെ വ്യാപനം അനിയന്ത്രിതമാണ്. ജീവിതശൈലിയുണ്ടാകുന്ന മാറ്റങ്ങള്‍ തന്നെയാണ് അതിന് കാരണം. രോഗങ്ങള്‍ വരുമ്പോഴുള്ള സ്വയംചികിത്സ ഒഴിവാക്കണം.

വാക്സിനുകള്‍ കൃത്യമായി സ്വീകരിക്കണം. മാലിന്യ ശേഖരണം നടത്തുന്ന തൊഴിലാളികള്‍ കൈയുറകളും, ഗംബൂട്ടുകളും കൃത്യമായി ധരിച്ചാല്‍ ഒരു പരിധി വരെയുണ്ടാകുന്ന പകര്‍ച്ചവ്യാധികളെ ചെറുക്കാന്‍ സാധിക്കും. വളര്‍ത്തുമൃഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരും വൈറസ് വ്യാപനത്തെ തടയുന്നതിനുള്ള ശുചിത്വം പാലിക്കണം. ഇത്തരത്തിലുള്ള കൃത്യമായ ഇടപെടലുകളിലൂടെ മാത്രമേ രോഗങ്ങളില്‍ നിന്നും അതിന്റെ വ്യാപനത്തില്‍ നിന്നും നമ്മുടെ നാടിനെ രക്ഷിക്കാന്‍ സാധിക്കു. മാത്രമല്ല, മരുന്നുകള്‍ കഴിക്കുമ്പോഴും ആശാവര്‍ക്കര്‍മാര്‍ വിതരണം ചെയ്യുമ്പോഴും ശ്രദ്ധ പുലര്‍ത്തണം.
ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അംജിത്ത് രാജീവന്‍, ഡെപ്യൂട്ടി ഡിഎംഒ  ഡോ. സി. എസ്. നന്ദിനി, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ടി.കെ. അശോക് കുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പ്രകൃതിദത്തം, 100% പരിശുദ്ധം’ എന്ന പേരിലുള്ള വ്യാജ പരസ്യങ്ങൾക്ക് പൂട്ടുവീഴുന്നു; പുതിയ നിയമം ജൂലൈ...

0
ന്യൂഡല്‍ഹി:'100% പരിശുദ്ധി, 100% പ്രകൃതിദത്തം' എന്നിങ്ങനെയുള്ള ലേബലുകള്‍ ഉല്‍പ്പന്നങ്ങളുടെ പാക്കറ്റുകളില്‍ നിന്നും...

ആലപ്പുഴ ‘രക്ഷാപ്രവർത്തന’ കേസിൽ വൻ അട്ടിമറി; തുടക്കത്തിൽ അന്വേഷണ റിപ്പോർട്ട് തിരുത്തിയെന്ന് SIT സ്ഥിരീകരണം

0
ആലപ്പുഴ: മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അടക്കമുള്ളവരുടെ മര്‍ദ്ദനക്കേസില്‍ അട്ടിമറി സ്ഥിരീകരിച്ച് പ്രത്യേക...

അങ്കണവാടിയിൽ മൂന്നര വയസുകാരിയെ പീഡിപ്പിച്ച സംഭവം : പ്രതി കുറ്റം സമ്മതിച്ചു

0
കൊച്ചി: എറണാകുളം എളമക്കരയില്‍ അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ പ്രതി...

ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടാകണം : അഡ്വ. വെട്ടൂർ ജ്യോതിപ്രസാദ്

0
പത്തനംതിട്ട : ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിലും ദേവസ്വം ബോർഡിൽ ഇപ്പോൾ നടക്കുന്ന...