അടിസ്​ഥാന താങ്ങുവില ആരെങ്കിലും എടുത്തുകളയാന്‍ ശ്രമിച്ചാല്‍ താന്‍ രാഷ്​ട്രീയം ഉപേക്ഷിക്കുo : മനോഹര്‍ ലാല്‍ ഖട്ടാര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കര്‍ഷകരുടെ വിളകള്‍ക്ക്​ ലഭി​ക്കേണ്ട അടിസ്​ഥാന താങ്ങുവില ആരെങ്കിലും എടുത്തുകളയാന്‍ ശ്രമിച്ചാല്‍ താന്‍ രാഷ്​ട്രീയം ഉപേക്ഷിക്കുമെന്ന് ബി.ജെ.പി നേതാവും​ ഹരിയാന മുഖ്യമന്ത്രിയുമായ മനോഹര്‍ ലാല്‍ ഖട്ടാര്‍. ഹരിയാനയിലെ നര്‍നോളില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അടിസ്​ഥാന താങ്ങുവില അവിടെയുണ്ടാകും. ആരെങ്കിലും അവ കളയാന്‍ ശ്രമിച്ചാല്‍ മനോഹര്‍ ലാല്‍ ഖട്ടാര്‍ രാഷ്​ട്രീയം അവസാനിപ്പിക്കും. അടിസ്​ഥാന താങ്ങുവില ആരും അവസാനിപ്പിക്കാന്‍ പോകുന്നില്ല. എം.എസ്​.പി നേരത്തേ അവിടെയുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്​. ഭാവിയിലും ഇവിടെതന്നെയുണ്ടാകും’ -ഖട്ടാര്‍ പറഞ്ഞു.

കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ്​ തോമറുമായി ഖട്ടാര്‍ ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ‘കര്‍ഷക പ്രതിഷേധം അവസനിപ്പിക്കാനുള്ള പ്രധാനമാര്‍ഗം ചര്‍ച്ചയാണ്​. ഈ പ്രശ്​നം ഉടന്‍ പരിഹരിക്കും.​ കാര്‍ഷിക നിയമത്തിലെ എല്ലാ ഭാഗങ്ങളെക്കുറിച്ചും കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രം തയാറാണ്​’ -ഖട്ടാര്‍ ശനിയാഴ്ച എ.എന്‍.ഐയോട്​ പറഞ്ഞിരുന്നു.

അതേസമയം മൂന്ന്​ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭം 26ാം ദിവസത്തിലേക്ക്​ കടന്നു. പഞ്ചാബ്​, ഹരിയാന, മഹാരാഷ്​ട്ര എന്നിവിടങ്ങളില്‍നിന്നുള്ള കര്‍ഷകരാണ്​ പ്രക്ഷോഭത്തില്‍ കൂടുതലായി അണിനിരന്നത്​.

കേ​ന്ദ്രസര്‍ക്കാറിനെതിരായ സമരം ശക്തമാക്കാനാണ്​ കര്‍ഷകരുടെ തീരുമാനം. ഇതിന്‍റെ ഭാഗമായി കര്‍ഷകര്‍ റിലേ നിരാഹാരം പ്രഖ്യാപിച്ചു. ഇന്നുമുതല്‍ 11 മണിക്കൂര്‍ നിരഹാരമിരിക്കും. ഓരോ 24 മണിക്കൂറും നേതാക്കള്‍ മാറി സമരം തുടരുംഡിസംബര്‍ 27ന്​ പ്രധാനമന്ത്രിയുടെ അടുത്ത ‘മന്‍ കീ ബാത്തി’നിടെ എല്ലാവരും പാത്രം കൊട്ടി ശബ്​ദമുണ്ടാക്കണമെന്ന്​ ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ്​ ജഗ്​ജീത്​ സിങ്​ ധല്ലേവാല ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...