കോഴിക്കോട്: ഐ എസ് എൽ മാതൃകയിൽ കേരള ഫുടബോളിൽ പുതിയ പരീക്ഷണമായ സൂപ്പർ ലീഗ് കേരളയുടെ ആദ്യ സീസണിന് ഇതിനകം തന്നെ തുടക്കം കുറിച്ചിട്ടുണ്ട്. മലപ്പുറം എഫ്‌സി, കൊച്ചി എഫ്‌സി, തൃശൂർ മാജിക്ക് എഫ്‌സി, കണ്ണൂർ വാരിയേഴ്‌സ് എന്നീ ടീമുകൾ ഇതിനകം തന്നെ കളത്തിലിറങ്ങി കഴിഞ്ഞു. കാലിക്കറ്റ് എഫ്‌സിയും തിരുവനന്തപുരം കൊമ്പൻസുമാണ് ആറ് ടീമുകളുള്ള ടൂർണമെന്റിൽ ഇനി കളത്തിലിറങ്ങാനുള്ളത്. നാളെ നടക്കുന്ന മത്സരത്തിൽ തിരുവന്തപുരം കൊമ്പൻസിനെ നേരിടാനൊരുങ്ങുന്ന കാലിക്കറ്റ് എഫ്‌സി കളി ആരംഭിക്കുന്നതിന് മുമ്പേ തന്നെ ഒരു പുതിയ പ്രഖ്യാപനവുമായാണ് ഇപ്പോൾ കളം നിറഞ്ഞിരിക്കുന്നത്. മലയാള നടനും സിനിമാ സംവിധായകനുമായ ബേസിൽ ജോസഫിനെ ടീമിന്റെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചിരിക്കുകയാണ് കാലിക്കറ്റ് എഫ്‌സി മാനേജ്‌മെന്റ്. ടീമിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ബേസിലിന്റെ വരവ് ആദ്യ മത്സരത്തിനായി തയ്യാറെടുക്കുന്ന ടീമിന് പുതിയ ആവേശവും ഊർജവും നൽകുമെന്ന കണക്കുകൂട്ടലിലാണ് ആരാധാകരും. മലയാള സിനിമാ മേഖലയിൽ നിന്നും നേരത്തെ തന്നെ നിരവധി നടന്മാർ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായിട്ടുണ്ട്. പൃഥ്വിരാജ് സുകുമാരൻ, ആസിഫ് അലി, നിവിൻ പോളി, എന്നിവർ വിവിധ ക്ലബുകളുടെ സഹ ഉടമകളാണ്. പൃഥ്വിരാജ് ഫോഴ്സ് കൊച്ചി എഫ്‌സിയുടെയും ആസിഫ് അലി കണ്ണൂർ വാരിയേഴ്‌സിന്റെയും നിവിൻ പോളി തൃശൂർ മാജിക്ക് എഫ്‌സിയുടെയും സഹ ഉടമകളാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1