റാന്നി: സബ്ജില്ലാ ബാസ്ക്കറ്റ്ബോൾ ടൂർണമെൻറ് ഉദ്ഘാടനം റാന്നി എസ്. സി ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു. പഴവങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് അനിത അനിൽകുമാർ ഉദ്ഘാടന നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ലീന അധ്യക്ഷത വഹിച്ചു. എ.ഇ.ഒ റോസമ്മ മാത്യു മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് അംഗം റൂബി കോശി,സ്കൂൾ ബോർഡ് സെക്രട്ടറി സജി തോമസ്, പ്രഥമധ്യാപകന്‍ ജേക്കബ് ബേബി, സ്കൂൾ ബോർഡ് മെമ്പർമാരായ ബിനോജ് ചിറയ്ക്കൽ, ജോബി പാലമൂട്ടിൽ, ഷാജി മണപ്പുറത്ത് എന്നിവര്‍ പ്രസംഗിച്ചു. മത്സരത്തിൽ വെൺകുറിഞ്ഞി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സബ് ജില്ലാ ബാസ്ക്കറ്റ്ബോൾ ടൂർണമെൻറ് ഉദ്ഘാടനം റാന്നി എസ്. സി ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു
RECENT NEWS
Advertisment