വെങ്ങാനൂര്‍ : കുളിമുറിയില്‍ തെന്നി വീണ് പരിക്കേറ്റതിന് പിന്നാലെ പ്രസവിക്കേണ്ടിവന്ന യുവതിയും കുഞ്ഞും മരിച്ചു. തിരുവനന്തപുരം വെങ്ങാനൂര്‍ പഞ്ചായത്തിലെ ആലുവിള സോപാനം വീട്ടില്‍ സിനുവിന്റെ ഭാര്യ വൃന്ദ (27)ആണ് മരിച്ചത്. ആറ് മാസം ഗര്‍ഭിണിയായിരുന്നു വൃന്ദ. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.
കുളിമുറിയില്‍ കയറിയ വൃന്ദ തലചുറ്റി വീഴുകയായിരുന്നു. പരിക്കുകളേറ്റതിനു പിന്നാലെ അവിടെ വെച്ച് തന്നെ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ശേഷം വൃന്ദയുടെ ബോധം പോയി. ഏറെ സമയമായിട്ടും വൃന്ദയെ കാണാതായതോടെ അമ്മൂമ്മ ചെന്ന് നോക്കിയപ്പോഴാണ് ബോധരഹിതയായ വൃന്ദയെയും അടുത്ത് കുഞ്ഞിനെയും കാണുന്നത്. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തുന്നതിനു മുമ്പേ കുഞ്ഞ് മരണപ്പെട്ടു. ശേഷം ഐ.സി.യുവിലായിരുന്ന വൃന്ദയും ഉച്ചയോടെ മരിച്ചു.