നിപ പ്രതിരോധ പഠനത്തിനായി വവ്വാലുകളിലും മൃഗങ്ങളിലും പരിശോധന തുടരും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: നിപ പ്രതിരോധ പഠന നടപടികളുടെ ഭാഗമായി വവ്വാലുകളിലും മൃഗങ്ങളിലും പരിശോധന തുടരും. നിപ ബാധിത മേഖലകളിലാണ് പരിശോധന നടത്തുക. വൈറസ് വ്യാപനം തടയാന്‍ കഴിഞ്ഞെന്നും ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.നിപ വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്നാണ് വവ്വാലുകളുടെയും വള‍ര്‍ത്ത് മൃഗങ്ങളുടെയുമടക്കം സാമ്പിള്‍ ശേഖരിച്ച് പരിശോധിക്കുക. കേന്ദ്രത്തിൽ നിന്നും എത്തിയ വിദഗ്ധ സംഘവും വനം വകുപ്പും ജില്ലാ മൃഗസംരക്ഷണ വകുപ്പും സംയുക്തമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വന്യജീവികളുടെ അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്താൽ പോസ്റ്റ്മോർട്ടം ,സാമ്പിൾ ശേഖരണം, ശാസ്ത്രീയമായി ജഡം സംസ്കരിക്കല്‍ തുടങ്ങിയവയും നടത്തും. അതേ സമയം ഇത്തവണ ആദ്യ നിപ വൈറസ് ബാധ സ്ഥിരീകരിച്ച മരുതോങ്കരയില്‍ വവ്വാലുകളില്‍ നടത്തിയ പരിശോധനയില്‍ നിപ വൈറസ് കണ്ടെത്താനായില്ല.

നിപ ബാധിതന്‍റെ വീടിന് സമീപത്തെ തോട്ടത്തിലെ 36 വവ്വാലുകളുടെ സാമ്പിളുകളാണ് പരിശോധിച്ചത്. ഇത് വരെ രോഗലക്ഷണങ്ങളുള്ള 304 പേരുടെ സ്രവ സാമ്പിളുകളാണ് പരിശോധനക്കായി ശേഖരിച്ചത്. ഇതില്‍ 267 പരിശോധന ഫലങ്ങള്‍ ലഭിച്ചു. മരിച്ച രണ്ട് പേരുള്‍പ്പെടെ ആറ് ഫലങ്ങള്‍ പോസിറ്റീവായി. വ്യാപനം തടയാനായെങ്കിലും, ആശങ്ക ഒഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ടൈന്‍റ്മെന്‍റ് സോണുകളിലെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ഇളവ് നല്‍കുന്നതടക്കം ഈ മാസം 22ന് യോഗം ചേരാനുമാണ് സര്‍ക്കാര്‍ തീരുമാനം. നിലവില്‍ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ ഏഴ് വാര്‍ഡുകളിലും ഫറോഖ് നഗരസഭ പരിധിയിലുമാണ് കണ്ടൈന്‍മെന്‍റ് സോണ്‍ നിയന്ത്രണങ്ങളുള്ളത്. വടകര താലൂക്കിലെ ഒമ്പത് പ‍ഞ്ചായത്തുകളില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ ഭാഗിക നിയന്ത്രണവും തുടരുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...