വാഹനങ്ങളിൽ നിന്ന് ബാറ്ററിയും അനുബന്ധ ഉപകരണങ്ങളും മോഷ്ടിക്കും; സംഘത്തിലെ ഒരാൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ചേർത്തല: ചെറിയ വാഹനങ്ങളിൽ നിന്നും ബാറ്ററിയും, മറ്റ് അനുബന്ധ ഉപകരണങ്ങളും മോഷണം നടത്തുന്ന സംഘത്തിലെ ഒരാൾ പിടിയിലായി. കഴിഞ്ഞ ദിവസം മിനിലോറിയുടെ ഗിയർബോക്സും എൻജിനും മോഷ്ടിച്ച് ആക്രിക്കടയിൽ വിൽപ്പന നടത്തിയ മൂന്നംഗസംഘത്തിലെ ഒരാളെയാണ് ചേർത്തല പോലീസ് അറസ്റ്റു ചെയ്തത്. ചേർത്തല നഗരസഭ 8–ാംവാർഡ് കുളത്തറക്കാട്ട് പ്രജീഷ്(42)നെയാണ് ചേർത്തല എസ്ഐ വി. ജെ. ആന്റണിയുടെ നേതൃത്വത്തിൽ പിടികൂടിയത്.

ഞായറാഴ്ച രാത്രിയിൽ ചേർത്തല സെന്റ് മേരീസ് പാലത്തിനു സമീപത്തുള്ള പട്ടണക്കാട് പെരുമറ്റത്ത് ബിജുവിന്റെ ഉടമസ്ഥതയിലുള്ള അനീഷ വർക്ക് ഷോപ്പിലാണ് മോഷണം നടത്തിയത്. ശനിയാഴ്ച രാത്രിയിൽ അറ്റകുറ്റപ്പണികൾക്കായി കൊണ്ടുവന്ന മിനിലോറിയുടെ എൻജിനും ഗിയർബോക്സുമാണ് ഞായറാഴ്ച മൂന്നംഗ സംഘം മോഷ്ടിച്ചത്. ബിജു ചേർത്തല പോലീസിൽ നൽകിയ പരാതിയെത്തുടർന്ന് പോലീസ് ആക്രിക്കടകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തുറവൂരുള്ള ആക്രിക്കടയിൽ ഇവർ മോഷ്ടിച്ച വസ്തുക്കൾ വിൽപ്പന നടത്തിയതായി കണ്ടെത്തി. തുടർന്നാണ് ചേർത്തലയിൽ നിന്ന് പ്രജീഷിനെ പോലീസ് അറസ്റ്റുചെയ്തത്. ഒപ്പമുണ്ടായിരുന്ന നെബു, സജി എന്നിവർക്കാായി അന്വേഷണം ആരംഭിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...