കൊച്ചി വാട്ടർ മെട്രോ വൈറ്റില – കാക്കനാട് റൂട്ടിലെ സർവീസ് ഇന്ന് ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചി വാട്ടർ മെട്രോ വൈറ്റില – കാക്കനാട് റൂട്ടിലെ സർവീസിന് ഇന്ന് തുടക്കം. ഏഴ് മണിക്കാണ് സർവീസ് തുടങ്ങുക. ഇന്നലെ സർവീസ് ആരംഭിച്ച വൈപ്പിൻ – ഹൈക്കോർട്ട് റൂട്ടിൽ ആദ്യ ദിനം 6559 പേരാണ് സഞ്ചരിച്ചത്. സർവീസ് ആരംഭിച്ച രാവിലെ ഏഴു മണി മുതൽ രാത്രി 8 വരെയുള്ള കണക്കാണിത്. വാട്ടർ മെട്രോ കാണുന്നതിനും യാത്രയ്ക്കുമായെത്തിയ വിനോദ സഞ്ചാരികൾ ഉൾപ്പടെയാണ് ഇത്രയും ആളുകള്‍.

മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയും പരമാവധി 40 രൂപയുമാണ് ടിക്കറ്റ് ചാർജ് വരുന്നത്. ഹൈക്കോർട്ട് – വൈപ്പിൻ 20 രൂപയും വൈറ്റില – കാക്കനാട് 30 രൂപയുമാണ്. ആഴ്ചതോറുമുള്ള പാസിന് 180 രൂപയും മാസംതോറും പാസിന് 600 രൂപയും ത്രൈമാസ പാസിന് 1500 രൂപയുമാണ്. ടെർമിനലുകളിലെ ടിക്കറ്റ് കൗണ്ടറുകളിൽനിന്ന് ഒറ്റത്തവണ യാത്രയ്ക്കുള്ള ടിക്കറ്റും വിവിധ യാത്രാ പാസുകളും ലഭിക്കും. മെട്രോ റെയിലിലെ കൊച്ചി വൺ കാർഡ് ഉപയോഗിച്ച് വാട്ടർ മെട്രോയിലും യാത്രചെയ്യാം. കൊച്ചി വൺ ആപ്പിലൂടെ ബുക്ക് ചെയ്യുന്ന മൊബൈൽ ക്യുആർ കോഡ് ഉപയോഗിച്ചും യാത്രചെയ്യാൻ സാധിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ നിന്നും മുഖ്യമന്ത്രിയെ ഒഴിവാക്കിയിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ

0
തൃശൂർ: ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ നിന്നും മുഖ്യമന്ത്രി വിഡി സതീശനെ ഒഴിവാക്കിയിട്ടില്ലെന്ന്...

ബിജെപി ഫണ്ട് തട്ടിപ്പ് : പാർട്ടിപതാക നിർമിക്കാൻ 31 ലക്ഷം രൂപ കമ്മിഷൻ ;...

0
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിപ്പതാകയും അനുബന്ധ സാമഗ്രികളും നിർമിച്ചതിന്...

പ്രതിപക്ഷ ഉപനേതൃസ്ഥാനം : സിപിഐക്ക് അര്‍ഹതയുണ്ട്, ന്യായമായ ആവശ്യമെന്ന് ഡി രാജ

0
ഡൽഹി : പ്രതിപക്ഷ ഉപനേതൃ സ്ഥാനമെന്ന ആവശ്യത്തിലുറച്ച് സിപിഐ ദേശീയ നേതൃത്വം....

തൊപ്പിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി സൈബർ പോലീസ് ; അശ്ലീല വീഡിയോ പങ്കുവെച്ച കേസിൽ...

0
കൊച്ചി: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി....