ഇരവിപുരം: ടിപ്പര്‍ ലോറിയിലെ ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ടു യുവാക്കള്‍ അറസ്റ്റിൽ. മയ്യനാട് ധവളക്കുഴി സുനാമി ഫ്ലാറ്റിലെ താമസക്കാരായ ഷിബു(23), ആമിന മന്‍സിലില്‍ അമല്‍ (27) എന്നിവരാണ് പിടിയിലായത്. ഇരവിപുരം പോലീസാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. മയ്യനാട് ഹൈസ്കൂളിന് സമീപത്തെ പുരയിടത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ടിപ്പര്‍ ലോറിയിൽ നിന്നാണ് ബാറ്ററി മോഷണം പോയത്.
വാഹനമുടമയായ രാംലാല്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇരവിപുരം ഇന്‍സ്പെക്ടർ ചുമതലയുള്ള ജോസിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ജയേഷ്, വിനോദ്, വിഷ്ണു, സുനില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.