രാഹുല്‍ ഗാന്ധിക്ക് ആശ്വാസം ; പാറ്റ്‌ന കോടതിയുടെ ഉത്തരവിന് സ്റ്റേ

For full experience, Download our mobile application:
Get it on Google Play

പാറ്റ്‌ന: മോദി പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന പാറ്റ്‌ന കോടതിയുടെ ഉത്തരവ് ബിഹാര്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. നാളെ കേസ് പരിഗണിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്നായിരുന്നു പാറ്റ്‌ന കോടതി ആവശ്യപ്പെട്ടത്. ഇതാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദിയാണ് രാഹുലിനെതിരെ ബിഹാറില്‍ പരാതി നല്‍കിയത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ കര്‍ണാടകയില്‍ നടത്തിയ രാഷ്ട്രീയ പ്രസംഗത്തെ ആധാരമാക്കിയാണ് രാഹുലിനെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് ചുമത്തിയത്.

‘എന്തുകൊണ്ട് എല്ലാ കള്ളന്മാരുടെയും പേര് മോദി എന്നായി’ എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇത് മോദി സമൂഹത്തെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി ബിജെപി എംഎല്‍എയാണ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രിമിനല്‍ മാനനഷ്ടക്കേസിലെ പരമാവധി ശിക്ഷയായ രണ്ട് വര്‍ഷത്തെ തടവ് രാഹുല്‍ ഗാന്ധിയ്ക്ക് സൂറത്ത് കോടതി ശിക്ഷിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

റാന്നിയിൽ ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും പണവും കവർന്നു

0
റാന്നി: ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും...

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...