ദേശീയപതാക ഉപയോഗിച്ച് കോഴിയിറച്ചി വൃത്തിയാക്കി ; യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ദാദ്ര: ദേശീയപതാക ഉപയോഗിച്ച് കോഴിയിറച്ച വൃത്തിയാക്കിയ യുവാവ് അറസ്റ്റിൽ. കേന്ദ്രഭരണ പ്രദേശമായ ദാദ്ര ആന്‍ഡ് നാഗര്‍ഹവേലിയിലെ സില്‍വാസയിലാണ് സംഭവം. ഇറച്ചിക്കടയിൽ തൊഴിലാളിയായ ഇയാൾ ദേശീയപതാക ഉപയോഗിച്ച് കോഴിയിറച്ചി വൃത്തിയാക്കുന്ന വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ‌ പ്രചരിച്ചിരുന്നു. തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

ദേശീയപതാകയെ അവഹേളിച്ചതിനാണ് ഇയാള്‍ക്കെതിരേ സിൽവാസ കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ചയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. പൊതുസ്ഥലത്തോ മറ്റെവിടെയെങ്കിലുമോ വെച്ച് ദേശീയ പതാക കത്തിക്കുക, കീറുക, മലിനപ്പെടുത്തുക, വികൃതമാക്കുക, ചവിട്ടുക തുടങ്ങിയവയൊക്കെ കുറ്റകരമാണ്. കുറ്റം തെളിഞ്ഞാൽ പ്രതിക്ക് മൂന്നുവർഷം തടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷയായി ലഭിക്കാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...