കൊല്‍ക്കത്ത : വോട്ടെണ്ണല്‍ രണ്ട് റൗണ്ട് പിന്നിടുമ്പോള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഏറെ മുന്നില്‍. ബിജെപിയുടെ പ്രതീക്ഷകള്‍ തകരുന്നു പശ്ചിമ ബംഗാളിലെ ഭബാനിപൂര്‍ നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ രണ്ട് റൗണ്ട് പിന്നിടുമ്പോള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഏറെ 3680 വോട്ട് നേടി. എതിര്‍ സ്ഥാനാര്‍ഥി ബി.ജെ.പി യുടെ പ്രിയങ്ക തിബ്രേവാളിന് 881 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് മണ്ഡലങ്ങളായ ജാന്‍ഗിപൂരിലും സസര്‍ഗഞ്ചിലും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത്.

നന്ദിഗ്രാമില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയോട് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മമത സ്വന്തം മണ്ഡലമായ ഭബാനിപൂരില്‍നിന്ന് ജനവിധി തേടിയത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഒരാള്‍ മന്ത്രിസ്ഥാനത്തെത്തിയാല്‍ ആറുമാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ചട്ടം.
21 ഘട്ടങ്ങളാണ് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുരക്ഷ കര്‍ശനമാക്കി. തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വ്യാപകമായി അരങ്ങേറിയ അക്രമസംഭവങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം. ത്രിതല സുരക്ഷ സംവിധാനം ഏര്‍പ്പെടുത്തുകയും 24 കമ്ബനി കേന്ദ്ര സേനയെയും ഭവാനിപൂരില്‍ വിന്യസിക്കുകയും ചെയ്തു.
ഭബാനിപൂരിന് പുറമെ സംസര്‍ഗഞ്ച്, ജാന്‍ഗിപുര്‍ എന്നിവിടങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്. 57 ശതമാനമാണ് ഭബാനിപൂരിലെ വോട്ടിങ് ശതമാനം. സംസര്‍ഗഞ്ചില്‍ 79ഉം ജാന്‍ഗിപുരില്‍ 77 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി.