ബിബിസി ഡോക്യുമെന്ററി വിലക്കിയതിന്റെ യഥാര്‍ത്ഥ രേഖകള്‍ വിളിച്ചുവരുത്തി സുപ്രിംകോടതി

For full experience, Download our mobile application:
Get it on Google Play

ദില്ലി : സമൂഹമാധ്യമങ്ങളില്‍ ബിബിസി ഡോക്യുമെന്ററി വിലക്കിയതിന് എതിരായ ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് നല്‍കി സുപ്രിംകോടതി. ബിബിസി ഡോക്യുമെന്ററി വിലക്കിയതിന്റെ യഥാര്‍ത്ഥ രേഖകള്‍ സുപ്രിംകോടതി വിളിച്ചുവരുത്തി. ജസ്റ്റിസ് സഞ്ജീവ് ഖന്നയും എം എം സുന്ദരേശും അടങ്ങിയ ബെഞ്ച് പ്രതികരണം അറിയിക്കുന്നതിനായി കേന്ദ്രസര്‍ക്കാരിന് മൂന്ന് ആഴ്ചത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ എന്‍ റാം, അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍, തൃണമൂല്‍ എം പി മൊഹുവ മൊയ്ത്ര എന്നിവര്‍ നല്‍കിയ ആദ്യ ഹര്‍ജിയിലും പിന്നീട് അഭിഭാഷകനായ എം എല്‍ ശര്‍മ നല്‍കിയ ഹര്‍ജിയിലുമാണ് സുപ്രിംകോടതി ഇടപെടല്‍. കേന്ദ്രത്തിന്റെ സത്യവാങ്മൂലം കൂടി ലഭിച്ച ശേഷം ഏപ്രില്‍ മാസത്തിലാകും രണ്ട് ഹര്‍ജികളും പരിഗണിക്കുക.

ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ച ഇന്ത്യ: ദി മോഡി ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്ററി സമൂഹമാധ്യമങ്ങളില്‍ നിന്ന് വിലക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തായിരുന്നു സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. ഡോക്യുമെന്ററി കേന്ദ്രം നേരിട്ടോ പരോക്ഷമായോ വിലക്കിയ എല്ലാ ഉത്തരവുകളും റദ്ദാക്കാന്‍ സുപ്രിംകോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഡോക്യുമെന്ററി കാണാനും വിമര്‍ശിക്കാനും പൗരന്മാര്‍ക്ക് അവകാശമുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.എസ്.കെ.ടി.യു വിന്റെ നേതൃത്വത്തിൽ ചിറ്റാര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു

0
ചിറ്റാർ : ക്ഷേമ പെൻഷൻ ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി കെ.എസ്.കെ.ടി.യു...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...

ആരോഗ്യത്തോടെ ഓണം : പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും

0
പത്തനംതിട്ട : ഓണക്കാലത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും...

കോട്ടയത്ത് ഭർതൃവീട്ടിലെ യുവതിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

0
കോട്ടയം: കോട്ടയത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചതിൽ ദുരൂഹത ആരോപിച്ച് കുടുംബം. പെരുമ്പാവൂർ...