കോട്ടയം : പൊൻകുന്നത്ത് വാഹന പരിശോധനക്കിടെ ഓൺലൈൻ ഭക്ഷണ വിതരണക്കാരനായ യുവാവിനെ രേഖകളില്ലെന്ന കാരണത്താൽ പോലീസ് തടഞ്ഞു നിർത്തി ജോലി തടസ്സപ്പെടുത്തിയതായി പരാതി. യുവാവിന്‍റെ ഫോൺ വാങ്ങി വെച്ച പോലീസ് വിതരണത്തിനായി മറ്റുള്ളവരുടെ സഹായം തേടാനും സമ്മതിച്ചില്ലെന്നാണ് പരാതി ഉയർന്നത്. സമയത്ത് ഭക്ഷണം എത്തിക്കാൻ കഴിയാത്തതിനാൽ ഉപജീവനമാർഗത്തിന് തടസ്സമുണ്ടായെന്ന് കാണിച്ച് സ്വകാര്യ ഭക്ഷണവിതരണ സ്ഥാപനത്തിലെ ജീവനക്കാരനായ കാഞ്ഞിരപ്പള്ളി സ്വദേശി കെ.കെ ബിജുവാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
ഇന്നലെ രാവിലെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ഹോട്ടലിൽ നിന്നുള്ള ഭക്ഷണം വിതരണം ചെയ്യാൻ പോകുമ്പോൾ കുന്നുംഭാഗം ഗവൺമെൻറ് സ്കൂളിന് മുമ്പിൽവെച്ചാണ് പോലീസ് ബിജുവിനെ തടഞ്ഞത്. വാഹനത്തിൻ്റെ രേഖകൾ പരിശോധിച്ചപ്പോൾ ഇൻഷുറൻസ് കാലാവധി കഴിഞ്ഞിരുന്നു. ഇക്കാരണം പറഞ്ഞ് ബിജുവിനെ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നെന്നാണ് പരാതി.
താൻ ഭക്ഷണവിതരണത്തിന് പോവുകയാണെന്നും വിവിധ ഇടങ്ങളിൽ എത്തിക്കാനുള്ള ഭക്ഷണമാണ് വാഹനത്തിനുള്ളിൽ ഉള്ളത് എന്ന് പറഞ്ഞിട്ടും പോലീസ് സമ്മതിച്ചില്ലെന്നും സുഹൃത്തിനെ വിളിച്ചു വരുത്താനോ കടയിൽ തന്നെ ഭക്ഷണം തിരിച്ച് ഏൽപ്പിക്കാനോ പോലീസ് അനുവദിച്ചില്ലെന്നും ബിജു പറയുന്നു. അതേസമയം വാഹനത്തിനുള്ളിൽ ഭക്ഷണമുണ്ടായിരുന്നതായി അറിയില്ലായിരുന്നു എന്നാണ് പൊൻകുന്നം പോലീസിന്‍റെ വിശദീകരണം.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.































