കടലറിവുകളുടെ വിസ്മയ കാഴ്ചകൾ തുറന്നിട്ട് സിഎംഎഫ്ആർഐ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഭീമൻ മത്സ്യമായ ഹംപ്‌ഹെഡ് റാസ്, പറക്കും കൂന്തൽ, വിലകൂടിയ മുത്തുകൾ തുടങ്ങി ആഴക്കടലിന്റെ വിസ്മയകാഴ്ചകൾ കാണാനെത്തിയത് ആയിരങ്ങൾ. 76-ാം സ്ഥാപകദിനത്തിന്റെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) അറിവും കൗതുകവുമുണർത്തുന്ന കാഴ്ചകളാണ് പൊതുജനങ്ങൾക്കായി തുറന്നിട്ടത്.

മ്യൂസിയം, വിവിധ പരീക്ഷണശാലകളിലൊരുക്കിയ പ്രദർശനം, മറൈൻ അക്വേറിയം എന്നിവയാണ് സന്ദർശകരെ ആകർഷിച്ചത്. രാജകീയ പ്രൗഢിയും ഭീമൻ രൂപവുമുള്ളതിനാൽ ചക്രവർത്തിമത്സ്യം എന്ന് വിളിക്കുന്ന ഹംപ് ഹെഡ് റാസ് ആയിരുന്നു മ്യൂസിയത്തിലെ പ്രധാന ആകർഷണം. പവിഴദ്വീപുകൾക്ക് സമീപം കാണപ്പെടുന്ന 35 കിലോ ഭാരം വരുന്ന ഈ ഭീമൻ മത്സ്യം വംശനാശ ഭീഷണി നേരിടുന്ന മത്സ്യങ്ങളുടെ പട്ടികയിലുള്ളതാണ്. കടൽ മുയൽ, കടൽ പശു, പലതരം കടൽ സസ്യങ്ങൾ, കടൽ പാമ്പുകൾ, വിഷമത്സ്യങ്ങൾ തുടങ്ങി എണ്ണമറ്റ കടൽ ജൈവവൈവിധ്യങ്ങളുടെ കാഴ്ചകളാണ് മ്യൂസിയം സമ്മാനിച്ചത്.

മീനിന്റെ ചെവിക്കല്ല് കൊണ്ട് നിർമിച്ച കമ്മലുകളും കാണികളുടെ കയ്യടി നേടി. ഗിത്താർ മത്സ്യം, തിരണ്ടി, വിവിധയിനം സ്രാവുകൾ, ചെമ്മീൻ-കക്ക-ഞണ്ട് വർഗ്ഗയിനങ്ങളും അവയുടെ ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട അറിവുകളും വിവിധ ലാബുകളിൽ പ്രദർശിപ്പിച്ചു. കടലിലെ വിലകൂടിയ മുത്തുകളും മുത്തുചിപ്പി കൃഷി ചെയ്ത് അവ വേർതിരിച്ചെടുക്കുന്ന രീതികളുടെ പ്രദർശനവും ശ്രദ്ധേയമായി.

കൂടുമത്സ്യകൃഷി, സംയോജിതജലകൃഷിരീതിയായ ഇംറ്റ തുടങ്ങി വിവിധ സമുദ്രജലകൃഷികളുടെ മാതൃകകളും സന്ദർശകർക്കായി ഒരുക്കിയിരുന്നു. പ്ലാസ്റ്റിക് മാലിന്യം മീനുകളുടെ ജീവന് ഭീഷണിയാകുന്നതിന്റെ നേർചിത്രങ്ങളുടെ പ്രദർശനവുമുണ്ടായിരുന്നു. ലൈബ്രറിയും സന്ദർശകർക്കായി തുറന്നിട്ടിരുന്നു. സിഎംഎഫ്ആർഐയുടെ പഠനപ്രവർത്തനങ്ങളെ കുറിച്ച് ഗവേഷകർ വിശദീകരിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറപ്പൊലിമ : കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജികളിൽ നിന്ന് ഓണപ്പൂക്കൾ വിപണിയിലേക്ക്

0
നാറാണംമൂഴി: ഈ ഓണത്തിന് അത്തപ്പൂക്കളമൊരുക്കാൻ കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജി (Joint Liability...

പമ്പയിൽ പുതിയ പോലീസ് സബ്ഡിവിഷൻ ആരംഭിച്ചേക്കും

0
പമ്പ : ശബരിമലയുടെ സുരക്ഷിതത്വം കണക്കിലെടുത്തു പമ്പയിൽ പുതിയ പോലീസ്...

ടൈൽ പണിയില്‍ അപാകതകൾ – ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നല്കിയില്ല :...

0
തൃശ്ശൂര്‍ : ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ...

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...