ബിബിസി ഡോക്യുമെന്ററി പ്രദർശനം ; ഡൽഹി ടാറ്റ ഇൻസ്‌റ്റിറ്റ്യൂട്ടിൽ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനവുമായി മുന്നോട്ട് പോകാൻ വിദ്യാർത്ഥികൾ തീരുമാനിച്ച സാഹചര്യത്തിൽ ശനിയാഴ്‌ച ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന് (ടിസ്) പുറത്ത് സുരക്ഷ വർദ്ധിപ്പിച്ചു. വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള വിദ്യാർത്ഥികളുടെ നീക്കത്തിനെതിരെ ഭാരതീയ ജനതാ പാർട്ടി യുവമോർച്ച (ബിജെവൈഎം) യൂണിവേഴ്‌സിറ്റി ക്യാമ്പസിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.

വിവാദ ഡോക്യുമെന്ററി തടയാനുള്ള സർക്കാർ നീക്കത്തിനെതിരായ പ്രതീകാത്മക പ്രതിഷേധമായാണ് പ്രദർശനം സംഘടിപ്പിക്കുന്നതെന്ന് പ്രോഗ്രസീവ് സ്‌റ്റുഡന്റ്‌സ് ഫോറം (പിഎസ്എഫ്) അറിയിച്ചു. മറ്റ് കോളേജ് ക്യാമ്പസുകളിലെ വിദ്യാർത്ഥി സംഘടനകളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് തങ്ങളുടെ നീക്കമെന്നും അവർ കൂട്ടിച്ചേർത്തു.

ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ വിദ്യാർത്ഥികളോട് യൂണിവേഴ്‌സിറ്റി അഡ്‌മിനിസ്ട്രേഷൻ വെള്ളിയാഴ്‌ച നോട്ടീസ് നൽകിയിരുന്നു. ഇൻസ്‌റ്റിറ്റ്യൂട്ട് പ്രദർശനത്തിന് അനുമതി നൽകിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. “ഇതിനെതിരായ വിദ്യാർത്ഥികളുടെ ഏത് നടപടിയും നിയമങ്ങൾ അനുസരിച്ച് കർശനമായി നേരിടും,” നോട്ടീസിൽ പറയുന്നു.

ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനവുമായി ബന്ധപ്പെട്ട് ഇന്ത്യയിലുടനീളമുള്ള നിരവധി സ്ഥാപനങ്ങൾ വിവാദത്തിലായതിന്റെ പശ്ചാത്തലത്തിലാണ് ഇത്. ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ വിദ്യാർത്ഥി സംഘടനകൾ (NSUI-KSU) ആഹ്വാനം ചെയ്‌തതിനെത്തുടർന്ന് ഉണ്ടായ സംഘർഷത്തിൽ ഡൽഹി സർവകലാശാലയിലെ 24 വിദ്യാർത്ഥികളെ വെള്ളിയാഴ്‌ച ഫാക്കൽറ്റി ഓഫ് ആർട്‌സിന് പുറത്ത് തടഞ്ഞുവെച്ചിരുന്നു.

നേരത്തെ സ്‌റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ) അംഗങ്ങൾ ഡൽഹിയിലെ അംബേദ്ക്കർ സർവകലാശാലയിൽ ഡോക്യുമെന്ററിയുടെ പ്രദർശനവും ആസൂത്രണം ചെയ്‌തിരുന്നു. സർവ്വകലാശാലാ അധികൃതർ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ പ്രദർശനം നടത്താൻ കഴിഞ്ഞില്ലെന്ന് എസ്എഫ്‌ഐ ആരോപിച്ചു.

ജവഹർലാൽ നെഹ്‌റു സർവകലാശാലയിലും ജാമിയ മിലിയ ഇസ്ലാമിയയിലും സമാനമായ സംഭവങ്ങൾ അരങ്ങേറി. ഹൈദരാബാദ് സർവ്വകലാശാല, കൊൽക്കത്തയിലെ ജാദവ്പൂർ യൂണിവേഴ്‌സിറ്റി, പ്രസിഡൻസി യൂണിവേഴ്‌സിറ്റി എന്നിവയുൾപ്പെടെയുള്ള മറ്റ് സ്ഥാപനങ്ങളും 2002ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് പരിശോധിക്കുന്ന ഡോക്യുമെന്ററിയായ ‘ഇന്ത്യ:ദി മോദി ക്വസ്‌റ്റിയൻ’ പ്രദർശിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...