ന്യൂഡൽഹി: സർവകലാശാലകളിൽ ബിബിസി ഡോക്യുമെൻററി പ്രദർശനം തടയുന്നത്തിൽ പ്രതിഷേധം ശക്തമാകുന്നു. ജെഎൻയുവിൽ എബിവിപി പ്രവർത്തകരുടെ കല്ലേറിലും സർവകലാശാല വൈദ്യുതിയും ഇന്റർനെറ്റും വിച്ഛേദിച്ചതിലും പ്രതിഷേധിച്ച് വിദ്യാർഥികൾ മാർച്ച് നടത്തി. ഡൽഹി സർവകലാശാലയിൽ ഇന്ന് വൈകുന്നേരം ഡോക്യുമെന്ററി പ്രദർശനം നടത്തും. രാജ്യത്തെ പ്രമുഖ സർവകലാശാലകളിൽ ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനം തടയുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം.
സർവകലാശാല അധികൃതർ പൊലീസിനെ വിന്യസിച്ച് വിദ്യാർഥികളെ കസ്റ്റഡിയിലെടുപ്പിക്കുന്നതും പ്രദർശനം തടയാൻ വൈദ്യുതിയും ഇന്റർനെറ്റും വിച്ഛേദിക്കുന്നതും പ്രതിഷേധം ശക്തമാക്കാൻ കാരണമായി. ജെ.എൻ.യുവിൽ നടന്ന പ്രതിഷേധത്തിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു.ഡൽഹി സർവകലാശാലയിൽ വിവിധ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് ആർട്‌സ് ഫാക്കൽട്ടിക്ക് മുന്നിലാണ് ഡോക്യുമെന്ററി പ്രദർശനം. സർവകലാശാലാനുമതി ഇല്ലാത്തതിനാൽ പോലീസ് പ്രദർശനം തടയാൻ സാധ്യതയുണ്ട്. അതേസമയം ജെഎൻയുവിലും ജാമിയ്യയിലും സർവ്വകലാശാലയുടെ വിലക്കു മറികടന്ന് പ്രദർശനം ഒരുക്കിയ വിദ്യാർഥികൾക്കെതിരെ അച്ചടക്ക നടപടി സീകരിച്ചേക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































