Saturday, February 15, 2025 3:55 am

‘ബിബിസി ഡോക്യുമെന്‍ററി സംസ്ഥാന വ്യാപകമായി പ്രദർശിപ്പിക്കും’ ; കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെന്‍റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബിബിസിയുടെ “ഇന്ത്യ- ദി മോഡി ക്വസ്റ്റിൻ” ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദർശിപ്പിക്കുമെന്ന് KPCC മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് ചെയർമാൻ അഡ്വ. ഷിഹാബുദ്ദീൻ കാര്യയത്ത്. റിപ്പബ്ലിക് ദിനത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡോക്യുമെൻററി പ്രദർശിപ്പിക്കും. ഡോക്യുമെന്ററിയ്ക്ക് രാജ്യത്ത് അപ്രഖ്യാപിത വിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ഗുജറാത്ത് വംശഹത്യയിൽ മോദി – അമിത്ഷാ കൂട്ടുകെട്ടിന്റെ പങ്കാളിത്തം പുറത്തുവരാതിരിക്ക നാണ് ഡോക്യുമെന്ററി രാജ്യത്ത് വിലക്കിയിരിക്കുന്നതെന്ന് അഡ്വ. ഷിഹാബുദ്ദീൻ കാര്യയത്ത് പറഞ്ഞു.

ബിബിസി വിവാദത്തിൽ പ്രതിപക്ഷത്തിനെതിരെ വീണ്ടും കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. വെള്ളക്കാർ പറയുന്നതാണ് ഇപ്പോഴും ചിലർക്ക് വലിയ കാര്യമെന്ന് കിരൺ റിജിജു ആരോപിച്ചു. ഇന്ത്യയെ കുറിച്ചുള്ള വെള്ളക്കാരുടെ നിലപാടാണ് അന്തിമമെന്നാണ് കരുതുന്നത്. ഇവിടുത്തെ സുപ്രീം കോടതിയും ജനങ്ങളുമൊന്നും അവർക്ക് വിഷയമല്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.

ഗുജറാത്ത് കലാപത്തെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും പരാമർശങ്ങളുള്ള ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ എന്ന വിവാദ ബിബിസി ഡോക്യുമെന്ററിയുടെ സംസ്ഥാന വ്യാപക പ്രദർശനത്തിന് ഇടത് സംഘടനകൾ. ഇടത് യുവജന സംഘടനകളായ എസ്എഫ്ഐയും ഡിവൈഎഫ്ഐയും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം പ്രർശിപ്പിക്കുമെന്ന് അറിയിച്ചു. തലസ്ഥാനത്ത് ഇന്ന് ബിബിസി ഡോക്യുമെന്ററി പ്രർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. വൈകീട്ട് ആറ് മണിക്ക് പൂജപ്പുരയിലാകും പ്രദർശനം നടത്തുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭിന്നശേഷി കുട്ടികള്‍ക്കായി പന്തളം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഉണര്‍വ് 2025 കലാമേള 16 ന്

0
പത്തനംതിട്ട :  ഭിന്നശേഷി കുട്ടികള്‍ക്കായി പന്തളം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഉണര്‍വ്...

അടൂര്‍ കരുവാറ്റ എല്‍.പി സ്‌കൂള്‍ വര്‍ണ കൂടാരം ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : അടൂര്‍ കരുവാറ്റ എല്‍.പി സ്‌കൂളിലെ സ്റ്റാര്‍സ് വര്‍ണ കൂടാരത്തിന്റെ...

ദേശീയ ലോക് അദാലത്ത് മാര്‍ച്ച് എട്ടിന്

0
പത്തനംതിട്ട : സംസ്ഥാന - ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റികള്‍, വിവിധ...

കുഷ്ഠരോഗ നിര്‍മാര്‍ജന ബോധവല്‍കരണവുമായി ഡോക്ടര്‍മാരുടെ സംഗീത കൂട്ടായ്മ

0
പത്തനംതിട്ട : കുഷ്ഠരോഗ നിര്‍മാര്‍ജന കാമ്പയിന്റെ (അശ്വമേധം 6.0) ഭാഗമായി കലാലയങ്ങള്‍...