ഒടുവിൽ തീരുമാനമെടുത്ത് ബിസിസിഐ ; ടി20 ലോകകപ്പിൽ രോഹിത്തിന് അവസാന അവസരം

For full experience, Download our mobile application:
Get it on Google Play

മുംബൈ : അടുത്ത വര്‍ഷം വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വിരാട് കോലിക്ക് ഇടമുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. ടി20 ക്രിക്കറ്റില്‍ വിരാട് കോലിയുടെ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ബിസിസിഐ പ്രതിനിധികളും സെലക്ടര്‍മാരും ഉടന്‍ കോലിയുമായി കൂടിക്കാഴ്ച നടത്തുമെന്നും ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകകപ്പ് ഫൈനല്‍ തോല്‍വി ചര്‍ച്ച ചെയ്യാനായി ബിസിസിഐ സെക്രട്ടറി ജയ് ഷാ, വൈസ് പ്രസിഡന്‍റ് രാജിവ് ശുക്ല, ട്രഷറര്‍ ആശിശ് ഷെലാര്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായും കോച്ച് രാഹുല്‍ ദ്രാവിഡുമായും മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും ടി20 ടീമിലെ സ്ഥാനവും ചര്‍ച്ചയായത്.

ഇരുവരും 2022ലെ ടി20 ലോകകപ്പിനുശേഷം ഇന്ത്യക്കായി ടി20 ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. രോഹിത് ശര്‍മക്ക് ടി20 ക്രിക്കറ്റില്‍ അവസാനമായി ഒരു അവസരം കൂടി നല്‍കാന്‍ ബിസിസിഐ തയാറാണ്. എന്നാല്‍ കോലിയുടെ കാര്യത്തില്‍ അങ്ങനെയല്ല. ആദ്യ പന്തു മുതല്‍ ആക്രമിച്ചു കളിക്കുന്ന കളിക്കാരനെയാണ് മൂന്നാം നമ്പര്‍ സ്ഥാനത്തേക്ക് സെലക്ടര്‍മാര്‍ നോട്ടമിടുന്നത്. വിരാട് കോലിയാകട്ടെ നിലയുറപ്പിച്ചശേഷം തകര്‍ത്തടിക്കുന്ന കളിക്കാരനാണ്. ഈ സാഹചര്യത്തില്‍ രോഹിത്തിന്‍റെയും കോലിയുടെയും ടി20 ക്രിക്കറ്റിലെ ഭാവിയെക്കുറിച്ച് സെലക്ടര്‍മാര്‍ കൃത്യമായ രൂപരേഖ തയാറാക്കിയിട്ടുണ്ടെന്നും അതില്‍ വിരാട് കോലിക്ക് ഇനി ടി20 ടീമില്‍ സ്ഥാനമുണ്ടാകില്ലെന്നും ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്കണവാടിയില്‍ നിന്ന് കിട്ടിയ അമൃതം പൊടിയില്‍ ചത്ത പല്ലി ; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി...

0
തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലിയെ...

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല

0
കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി...