ഐ.പി.എൽ ഒക്ടോബറിൽ നടത്താനൊരുങ്ങി ബി.സി.സി.ഐ

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗ് ടൂർണമെന്റ് ഒക്ടോബർ – നവംബർ മാസങ്ങളിൽ നടത്താനുള്ള നീക്കവുമായി ബി.സി.സി.ഐ. ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചില്ലെങ്കിലും ഇതിനുള്ള ചർച്ചകൾ ബി.സി.സി.ഐ ആരംഭിച്ചുവെന്ന് പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തു.

ഒക്ടോബർ 18 മുതൽ നവംബർ 15 വരെ ട്വൻറി 20 ലോകകപ്പ് നടത്താൻ ഐ.സി.സി നേരത്തെ നിശ്ചയിച്ചിരുന്നു. ആസ്ട്രേലിയയിലായിരുന്നു ടൂർണമെന്റ് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ വിസകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ആസ്ട്രേലിയ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട് .

വിസാ നിയന്ത്രണം വന്നാൽ ഐ.സി.സിക്ക് ടൂർണമെന്റ് മാറ്റേണ്ടതായി വരും. ഈ സമയത്ത് ഐ.പി.എൽ നടത്താമെന്നാണ് ബി.സി.സി.ഐയുടെ കണക്ക് കൂട്ടൽ. ഏപ്രിൽ 15 മുതൽ ഐ.പി.എൽ നടത്താനാണ് ബി.സി.സി.ഐ നിശ്ചയിച്ചിരിക്കുന്നത്. കൊവിഡ് 19 വൈറസ് ബാധയെ തുടർന്ന് ഏപ്രിൽ 14 വരെ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഐ.പി.എല്ലിനായി മുന്നൊരുക്കങ്ങളൊന്നും ബി.സി.സി.ഐ നടത്തിയിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...