രോഹിത് – കോലി വിഷയത്തില്‍ ബിസിസിഐ വ്യക്തത വരുത്തണം ; അനുരാഗ് ഠാക്കൂര്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ: ടി20 നായക സ്ഥാനം സ്വമേധയ ഒഴിഞ്ഞ വിരാട് കോലിയില്‍ നിന്ന് ഏകദിന നായകസ്ഥാനവും രോഹിത് ശര്‍മ്മയ്ക്ക് കൈമാറിയെന്ന് ബിസിസിഐ സ്ഥിരീകരിച്ചത് മുതല്‍ ചര്‍ച്ചാവിഷയം രോഹിത്തും കോലിയും തമ്മിലുള്ള പ്രശനങ്ങളാണ്. ഒരു താരവും സ്‌പോര്‍ട്‌സിന് മുകളിലല്ലെന്ന പ്രതികരണം നടത്തിയിരിക്കുകയാണ് കേന്ദ്ര മന്ത്രിയും മുന്‍ ബി.സി.സി.ഐ അധ്യക്ഷനുമായ അനുരാഗ് ഠാക്കൂര്‍. കോലിയും രോഹിത്തും തമ്മില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ബിസിസിഐ അതില്‍ വ്യക്തത വരുത്തണമെന്നും ഠാക്കൂര്‍ ആവശ്യപ്പെട്ടു.

ഏതൊക്കെ താരങ്ങള്‍ തമ്മില്‍ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടെന്ന് എനിക്ക് വ്യക്തമാക്കാന്‍ കഴിയില്ല. ബന്ധപ്പെട്ട ഫെഡറേഷനുകളും അസോസിയേഷനുകളുമാണ് ഇത്തരം വിഷയങ്ങളില്‍ വ്യക്തത വരുത്തേണ്ടത്. മാധ്യമങ്ങളോട് സംസാരിക്കവേ ഠാക്കൂര്‍ തന്റെ അഭിപ്രായം വ്യക്തമാക്കി. നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രമാണ് കോലി ഇന്ത്യയെ നയിക്കുന്നത്. ഏകദിനത്തിലും ടി20യിലും രോഹിത്താണ് ഇന്ത്യയുടെ ക്യാപ്റ്റന്‍. ഐസിസി കിരീടമില്ലെന്ന പേരില്‍ കോലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റിയത് ശരിയല്ലെന്നാണ് അദ്ദേഹത്തിന്റെ ആരാധകര്‍ വാദിക്കുന്നത്.

എന്നാല്‍ ഇന്ത്യയെ നയിക്കാനുള്ള അവസരം ലഭിച്ചപ്പോഴെല്ലാം രോഹിത് കഴിവ് തെളിയിച്ചുവെന്നും ഐപിഎല്ലിലെ ഏറ്റവും മികച്ച നായകനായ രോഹിത്ത് ഇന്ത്യയെ നയിക്കാന്‍ യോഗ്യനാണെന്നുമാണ് അദ്ദേഹത്തിന്റെ ആരാധകര്‍ വാദിക്കുന്നത്. ടി20 നായകസ്ഥാനം ഒഴിയരുതെന്ന് ആവശ്യപ്പെട്ടെങ്കിലും കോലി അത് അനുസരിച്ചില്ലെന്നും രണ്ട് വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ രണ്ട് നായകര്‍ ശരിയല്ലെന്നതുകൊണ്ടാണ് പുതിയ തീരുമാനം എന്നുമാണ് ബിസിസിഐ പറയുന്നത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...