ഏറ്റുമാനൂര്‍ : ഏറ്റുമാനൂരിലെ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിയെ ബി.ജെ.പിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റി. നരേന്ദ്ര മോദിക്കെതിരെ പോസ്റ്റിട്ട ആളാണെന്ന ബി.ജെ.പിയുടെ പരാതിയിലാണ് ഭരത് കൈപ്പാറേടനെ മാറ്റിയത്. പുതിയ സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും.
ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി ബി.ജെ.പി.ക്കുള്ളില്‍ നേരത്തെ അതൃപ്തിയുണ്ടായിരുന്നു. ആരുമറിയാത്ത സ്ഥാനാര്‍ഥിയാണ് ഭരതെന്നാണ് ബി.ജെ.പി പറയുന്നത്. മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും ജെ.ഡി.യു സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്‍റുമായ ബിജു കൈപ്പാറേടന്‍റെ മകനാണ് ഭരത്. കളമശ്ശേരിയില്‍ ആര്‍ക്കിടെക്‌ട് ആയ ഭരത് കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റാണ്.
അതേസമയം കോട്ടയത്തെ ബി.ജെ.പി സ്ഥാനാര്‍ഥിക്കെതിരെ നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കെട്ടിയിറക്കിയ സ്ഥാനാര്‍ഥികളെ വേണ്ടെന്നാണ് പോസ്റ്റര്‍. ആദര്‍ശത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന പ്രവര്‍ത്തകരെ വഞ്ചിക്കുന്ന നടപടി പിന്‍വലിക്കണമെന്നും പോസ്റ്ററിലുണ്ട്.