ഏറ്റുമാനൂരിലെ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിയെ ബി.ജെ.പിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റി

For full experience, Download our mobile application:
Get it on Google Play

ഏറ്റുമാനൂര്‍ : ഏറ്റുമാനൂരിലെ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിയെ ബി.ജെ.പിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റി. നരേന്ദ്ര മോദിക്കെതിരെ പോസ്റ്റിട്ട ആളാണെന്ന ബി.ജെ.പിയുടെ പരാതിയിലാണ് ഭരത് കൈപ്പാറേടനെ മാറ്റിയത്. പുതിയ സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും.

ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി ബി.ജെ.പി.ക്കുള്ളില്‍ നേരത്തെ അതൃപ്തിയുണ്ടായിരുന്നു. ആരുമറിയാത്ത സ്ഥാനാര്‍‌ഥിയാണ് ഭരതെന്നാണ് ബി.ജെ.പി പറയുന്നത്. മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും ജെ.ഡി.യു സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്‍റുമായ ബിജു കൈപ്പാറേടന്‍റെ മകനാണ് ഭരത്. കളമശ്ശേരിയില്‍ ആര്‍ക്കിടെക്‌ട് ആയ ഭരത് കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റാണ്.

അതേസമയം കോട്ടയത്തെ ബി.ജെ.പി സ്ഥാനാര്‍ഥിക്കെതിരെ നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കെട്ടിയിറക്കിയ സ്ഥാനാര്‍ഥികളെ വേണ്ടെന്നാണ് പോസ്റ്റര്‍. ആദര്‍ശത്തില്‍ അടിയുറച്ച്‌ വിശ്വസിക്കുന്ന പ്രവര്‍ത്തകരെ വഞ്ചിക്കുന്ന നടപടി പിന്‍വലിക്കണമെന്നും പോസ്റ്ററിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...