സിപിഎം സ്ഥാനാര്‍ഥികള്‍ ശതകോടീശ്വരന്മാര്‍ ; കോണ്‍ഗ്രസിലെ തലമുറ മാറ്റം വിപ്ലവകരം : ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വന്ന തലമുറ മാറ്റം വിപ്ലവകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം ശതകോടീശ്വരന്മാരെ സ്ഥാനാര്‍ഥികളാക്കുമ്പോള്‍ കോണ്‍ഗ്രസ് പാല് വിറ്റ് ജീവിക്കുന്ന അരിത ബാബുവിനെപ്പോലുള്ളവരെയാണ് സ്ഥാനാര്‍ഥികളാക്കുന്നത്. സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസം അതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് അഭിപ്രായ സര്‍വേകളില്‍ വിശ്വസിക്കുന്നില്ലെന്നും ജനങ്ങളില്‍ മാത്രമാണ് വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി.

പാലാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കുമെന്നായിരുന്നു സര്‍വേ ഫലം. പക്ഷേ 4000 വോട്ടിന് തോറ്റു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തോല്‍ക്കുമെന്നായിരുന്നു സര്‍വേ ഫലം. അതു കൊണ്ട് യു.ഡിഎഫിന് ജനങ്ങളില്‍ മാത്രമാണ് വിശ്വാസം. തര്‍ക്കങ്ങളും വഴക്കുകളും അവസാനിച്ചുവെന്നും യു.ഡി.എഫ് പതിന്മടങ്ങ് ആവേശത്തോടെ പ്രചാരണ രംഗത്തേക്ക് ഇറങ്ങുമെന്നും ചെന്നിത്തല പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ അല്പമെങ്കിലും നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം ; ജസ്റ്റിസ്...

0
ന്യൂഡൽഹി : സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി...

പ്രതിപക്ഷ ഉപനേതൃ പദവി ; പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കൾക്ക് നിർദേശം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം...