ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ച ഭര്‍തൃസഹോദരനെ വിധവയായ സ്ത്രീ കഴുത്തറുത്ത് കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ച ഭര്‍തൃസഹോദരനെ വിധവയായ സ്ത്രീ കഴുത്തറുത്ത് കൊലപ്പെടുത്തി. ഗുജറാത്ത് രാജ്‌കോട്ടിലെ സുരേന്ദര്‍നഗറിലാണ് സംഭവം. നാല്‍പ്പത്തിയേഴുകാരനായ സാഗര്‍ സന്ദല്‍പ്പരയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കസ്തൂരി എന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടത്തു. യുവതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

നാല് വര്‍ഷം മുമ്പാണ് കസ്തൂരിയുടെ ഭര്‍ത്താവ് മരിക്കുന്നത്. ഇയാളുടെ മരണശേഷവും ഇവരും മക്കളും ഭര്‍തൃവീട്ടിലായിരുന്നു താമസം. ഇതേ വീട്ടില്‍ത്തന്നെയാണ് ഭര്‍ത്താവിന്റെ സഹോദരനായ സാഗറും കഴിഞ്ഞിരുന്നത്. ഇയാളുടെ ഭാര്യ 17 വര്‍ഷം മുമ്പ് മരിച്ചു. മക്കള്‍ക്കൊപ്പമായിരുന്നു സാഗര്‍ ഈ വീട്ടില്‍ കഴിഞ്ഞിരുന്നത്. പോലീസ് പറയുന്നതനുസരിച്ച്‌ ഭര്‍ത്താവിന്റെ മരണശേഷം കസ്തൂരിയും സാഗറും തമ്മില്‍ സ്‌നേഹബന്ധം ഉടലെടുത്തിരുന്നു. എന്നാല്‍ മക്കള്‍ മുതിര്‍ന്നതോടെ കസ്തൂരി തന്നെ ഈ ബന്ധം അവസാനിപ്പിക്കുകയായിരുന്നു.

കൊലപാതകത്തിന്റെ തലേദിവസം കുടുംബാംഗങ്ങളെല്ലാം സമീപത്തെ ഗ്രാമത്തിലെ ബന്ധുവീട്ടില്‍ പോയിരുന്നു. സാഗറും കസ്തൂരിയും വൈകുന്നേരം തന്നെ തിരിച്ചെത്തിയെങ്കിലും മക്കള്‍ തിരികെ വന്നിരുന്നില്ല. വീട്ടില്‍ തനിച്ചായ അവസരം മുതലെടുത്ത് സാഗര്‍ കസ്തൂരിയെ സമീപിച്ച്‌ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചു. ബലം പ്രയോഗിക്കാന്‍ ശ്രമിച്ചെങ്കിലും കസ്തൂരി നിരസിക്കുകയും ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും ചെയ്തു. ഇതോടെ സാഗര്‍ വീട്ടില്‍ നിന്നിറങ്ങിപ്പോയി.

രാത്രിയോടെ വീട്ടില്‍ നിന്നിറങ്ങിയ കസ്തൂരി വഴിയരികില്‍ കിടന്നുറങ്ങുകയായിരുന്ന സാഗറിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇയാളുടെ മുഖത്തും കത്തി കൊണ്ട് പരിക്കേല്‍പ്പിച്ചിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ മരിച്ച നിലയില്‍ സാഗറിനെ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് ഇയാളുടെ മകനായ മഹേഷ് പരാതിയുമായി പോലീസിനെ സമീപിച്ചു. സാഗറിന് ആരുമായും ശത്രുത ഉണ്ടായിരുന്നില്ലെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തപ്പോഴാണ് കസ്തൂരിയിലേക്ക് സംശയം നീണ്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...