കറ്റാനം സെന്റ് തോമസ് മിഷന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കായംകുളം കറ്റാനത്ത് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ കണ്ടെത്തിയത് വിവാദമായി. കറ്റാനം സെന്റ് തോമസ് മിഷന്‍ ആശുപത്രിയിലായിരുന്നു പെരിങ്ങാല സ്വദേശിയായ 21 വയസുകാരിയുടെ മൃതദേഹം ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഇന്നലെ മരിച്ച അക്ഷയ ആര്‍ മധുവിന്റെ കൊവിഡ് പരിശോധന ഫലം ലഭിച്ചത് വൈകുന്നേരം ആയിരുന്നു. തുടര്‍ന്ന് മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.

ഇന്ന് രാവിലെ മൃതദേഹത്തിനായി ബന്ധുക്കള്‍ ചെന്നപ്പോള്‍ മൃതദേഹം വികൃതമായി കാണപ്പെടുകയായിരുന്നു. കംപ്രസര്‍ ശരിയായി പ്രവര്‍ത്തിക്കാത്തതാണ് സംഭവത്തിന് പിന്നിലെ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് തൃപ്‌തികരമായ മറുപടി നല്‍കാന്‍ ആശുപത്രി തയ്യാറായിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

മൂന്ന് മണിക്കൂറോളം ആശുപത്രിയുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല. ഫോണ്‍ വിളിച്ച ശേഷവും ഉത്തരവാദിത്വപ്പെട്ട ആരും വന്നില്ല. മൃതദേഹം ഇപ്പോള്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയിരിക്കുകയാണ്. സെന്റ് തോമസ് മിഷന്‍ ആശുപത്രിക്കെതിരെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. കേസിന്മേല്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ആഴ്ചയും സമാന സംഭവം ആശുപത്രി മോര്‍ച്ചറിയില്‍ നടന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...