കൊച്ചിയില്‍ ചികിത്സയിലായിരുന്ന അബ്ദുള്‍ നാസര്‍ മഅദനി ബംഗളൂരുവിലേയ്ക്ക് മടങ്ങി ; മടക്കം അസുഖ ബാധിതനായ പിതാവിനെ കാണാനാകാതെ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ആരോഗ്യസ്ഥിതി മോശമായതിനെ എറണാകുളത്ത് ചികിത്സയിലായിരുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅദനി ബംഗളൂരുവിലേയ്ക്ക് മടങ്ങി. കൊല്ലത്ത് പിതാവിനെ സന്ദര്‍ശിക്കാനായി കഴിഞ്ഞ മാസം 26ന് കൊച്ചിയിലെത്തിയ മഅദനിയുടെ ആരോഗ്യം മോശമാവുകയായിരുന്നു. കോടതി അനുവദിച്ച സമയം അവസാനിച്ചതോടെയാണ് ബെംഗളൂരുവിലേയ്ക്ക് മടങ്ങിയത്. പിതാവിനെ കാണാതെയാണ് മഅദനിയുടെ മടക്കം. അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കിടപ്പിലായ പിതാവിനെ കാണാന്‍ മഅദനിക്ക് സുപ്രീം കോടതി അനുമതി നല്‍കിയത്.

എന്നാല്‍, കേരളത്തില്‍ എത്തിയ മഅദനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം കൊച്ചിയില്‍നിന്ന് കൊല്ലത്തെ വീട്ടില്‍ എത്താനായില്ല. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ പിതാവിനും യാത്ര ചെയ്യാനാകാതെ വന്നതോടെ ഇരുവരും കാത്തിരുന്ന കൂടിക്കാഴ്ച നടക്കാതെ പോയി. ജൂണ്‍ 26 നായിരുന്നു ബംഗളുരുവില്‍ നിന്ന് വിമാനമാര്‍ഗം കൊച്ചിയില്‍ എത്തിയത്. ഇവിടെ നിന്നും കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ ശാരീരിക അവശത അനുഭവപ്പെട്ട മഅദനിയെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട് നിയമസഭയിലെ മുഖ്യമന്ത്രി സി ജോസഫ് വിജയുടെ പരാമർശത്തെ ചൊല്ലി ഡിഎംകെ പ്രതിഷേധം

0
ചെന്നൈ : മുഖ്യമന്ത്രി സി ജോസഫ് വിജയുടെ പരാമർശത്തെ ചൊല്ലി തമിഴ്നാട്...

ഇടുക്കി ശാന്തൻപാറയിൽ വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തിക്കൊണ്ടു പോയി

0
ഇടുക്കി: ഇടുക്കി ശാന്തൻപാറയിൽ വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തിക്കൊണ്ടു പോയി....

തൊടുപുഴയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവം ; നഗരസഭയുടെ വാദം തള്ളി കോതമംഗലം...

0
ഇടുക്കി: തൊടുപുഴയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവത്തിൽ സുരക്ഷാക്രമീകരണങ്ങൾ പാലിച്ചില്ലെന്ന...

കെ എം എബ്രഹാമിനെതിരായ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ സി ബി ഐ...

0
ഡൽഹി: മുൻ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെതിരായ വരവിൽ കവിഞ്ഞ...