വിവാഹത്തിന് ഒരാഴ്ച മാത്രം ; സ്‌കൂട്ടറില്‍നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: വിവാഹത്തിന് ഒരാഴ്ച മാത്രം ബാക്കിനിൽക്കെ സ്‌കൂട്ടറില്‍ നിന്ന് വീണ് യുവാവ് മരിച്ചു. മലപ്പുറം പള്ളിക്കല്‍ ബസാറിനടുത്ത് റൊട്ടിപ്പീടികയില്‍ താമസിക്കുന്ന പാണമ്പ്ര തോന്നിയില്‍ സെയ്തലവിയുടെ മകന്‍ കല്ലുവളപ്പില്‍ ഷാഹുല്‍ ഹമീദ് (27) ആണ് മരിച്ചത്. കടയില്‍ നിന്നും റൊട്ടിപ്പീടികയിലുള്ള വീട്ടിലേക്കു പോവുകയായിരുന്നതിനിടെ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് റോഡില്‍ തെന്നി മറിയുകയായിരുന്നു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷാഹുല്‍ ഹമീദിന്റെ വിവാഹം ഈ മാസം 16-ന് നടത്താന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു. അതിന്റെ ഒരുക്കങ്ങള്‍ക്കിടെയാണ് അപകടം സംഭവിച്ചത്. മാതാവ് – സുലൈഖ, സഹോദരങ്ങൾ – ഫസീല, ബുഷ്റ, മുബഷിറ, ഫിദ, ദിൽക്കാസ. പള്ളിക്കല്‍ ബസാറിലെ കോഴിക്കടയില്‍ ജീവനക്കാരനായിരുന്നു ഷാഹുല്‍ ഹമീദ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി ; ഭാര്യയും കാമുകനും അറസ്റ്റിൽ

0
നവി മുംബൈ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി...

അജിത് കുമാറിനെതിരെ ഉടൻ നടപടി വേണം ; സർക്കാരിന്‍റെ വൈകലിൽ പ്രതികരിച്ച് ജിന്‍റോ ജോൺ

0
തിരുവനന്തപുരം: ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനം അട്ടിമറിക്കാൻ...

ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർ​ഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം

0
ദില്ലി: ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർ​ഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം. ലൈംഗിക...

പരീക്ഷ ഹാളിൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി ; കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ

0
കണ്ണൂർ: പരീക്ഷാഹാളിൽ ഫോൺ ഉപയോ​ഗിച്ച് കോപ്പിയടി. സംഭവത്തിൽ കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ...