രാജ്യത്ത് 5000 കോടി രൂപയ്ക്ക് മുകളില്‍ വരുന്ന 42 സുപ്രധാന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: 2024 ജനുവരി മാസത്തിനുള്ളില്‍ 42 സുപ്രധാനപദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഓരോന്നും 5000 കോടി രൂപയോ അതില്‍ കൂടുതലോ ചെലവ് വരുന്ന പദ്ധതികളാണെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രിമാര്‍ ഓരോ പദ്ധതിയുടെയും നേരിട്ടുള്ള വിശകലനം നടത്തും. 9 മാസ യാത്ര (9-Month Yatra) എന്ന പേരിലാണ് മന്ത്രിമാരുടെ വിശകലനം. പദ്ധതികളുടെ ഗുണം രാജ്യത്തെ ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനും വേഗത്തില്‍ നടപ്പിലാക്കുന്നതിനും വേണ്ടിയാണിത്.

വരുന്ന റിപ്പബ്ലിക് ദിനത്തിന് മുമ്പായി ഈ സുപ്രധാന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുമെന്ന് വിവിധ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇതില്‍ ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ജമ്മു കശ്മീരിലെ ചെനാബ് പാലവും ഉള്‍പ്പെടും. കൂടാതെ ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലൈന്‍ പ്രൊജക്ട്, തമിഴ്നാട്ടിലെ പാമ്പന്‍ റെയില്‍വേ പാലം, അമൃത്സര്‍-ജാംനഗര്‍ എക്സ്പ്രസ് വേ, ദ്വാരക എക്സ്പ്രസ് വേ, ഡെല്‍ഹി-മീറത്ത് റാപ്പിഡ് ട്രാന്‍സിറ്റ് സംവിധാനം, പുനെ, ബെംഗളൂരു എന്നിവടങ്ങളിലെ മെട്രോ പദ്ധതികള്‍, 18000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെഹ്സന-ബാതിന്‍ഡ ഗ്യാസ് പൈപ്പ് ലൈന്‍, 4ജി നെറ്റ് വര്‍ക്ക് സാച്ചുറേഷന്‍ പദ്ധതി എന്നിവയെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും ; കൊടും ചൂടും വൈദ്യുതി കിട്ടാത്തതും കെഎസ്ഇബിക്ക് തിരിച്ചടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മിക്കയിടത്തും ഇന്നലെ രാത്രിയിൽ അര മണിക്കൂര്‍ മുതൽ ഒരു മണിക്കൂര്‍...

മോർഫിങ് കേസ് : ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ‘പ്രീമിയം’ ഗ്രൂപ്പ് ; പ്രതികൾക്കെതിരെ പോക്സോ കേസ്...

0
കൊച്ചി : തൃക്കാക്കര മോർഫിങ് കേസുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുകളുമായി പോലീസ്....

കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ചേർന്ന അമേരിക്ക ; യുഎസിന്റെ പുതിയ ഭൂപടം പങ്കുവെച്ച് ട്രംപ്

0
വാഷിങ്ടൺ : കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ക്യൂബയും ഉൾപ്പെടെ വടക്കേ അമേരിക്കൻ...

മാസപ്പടി കേസ് : നിർണായക നീക്കവുമായി ഇഡി ; പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ...

0
തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ്...