ഓണ്‍ലൈനില്‍ ഡിസ്‌കൗണ്ട് നോക്കി ഷോപ്പ് ചെയ്യുന്നവരാണ് നിങ്ങളെങ്കില്‍ ശ്രദ്ധിക്കണം

For full experience, Download our mobile application:
Get it on Google Play

സാങ്കേതിക വിദ്യയുടെയും വേഗതയേറിയ ഇന്റര്‍നെറ്റിന്റെയും വരവോടു കൂടി മലയാളിയുടെ ഷോപ്പിംഗ് രീതി തന്നെ മാറിക്കഴിഞ്ഞു. ഓണ്‍ലൈൻ ഷോപ്പിംഗ് സൈറ്റുകള്‍ വ്യാപകമായതോടെ വലിയൊരു വിഭാഗത്തിനെങ്കിലും കടയില്‍ പോയി ക്യൂവില്‍ നില്‍ക്കാനോ, സാധനങ്ങള്‍ തെരഞ്ഞുപിടിക്കുന്നതിനോ സമയോ ക്ഷമയോ ഇല്ലാതായിക്കഴിഞ്ഞു. ആയിരക്കണക്കിന് ഓണ്‍ലൈൻ ഷോപ്പിംഗ് സൈറ്റുകളാണ് ഓരോ ദിവസവും പുതുതായി രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. ഫ്ളൈറ്റ് ടിക്കറ്റ്, ടിവി, ഭക്ഷണം, വസ്ത്രങ്ങള്‍, ഫര്‍ണിച്ചര്‍ തുടങ്ങി എന്തും ഒരു ക്ളിക്കിന്റെ മാത്രം പ്രയത്നത്തില്‍ നമ്മുടെ വീട്ടിലേക്കെത്തും. ഇഷ്‌ടമുള്ളത് സൗകര്യപ്രദമായ ഇടത്തു നിന്നും തെരഞ്ഞെടുക്കാനുള്ള സൗകര്യമാണ് ഓണ്‍ലൈൻ ഷോപ്പിംഗിനെ ആളുകളിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നത്. എന്നാല്‍ നേട്ടങ്ങള്‍ക്കൊപ്പം തന്നെ കോട്ടങ്ങളും ഓണ്‍ലൈൻ ഷോപ്പിംഗിനുണ്ട്.

ക്വാളിറ്റി ചെക്ക് ചെയ്യാനുള്ള അവസരമില്ല
ഗുണനിലവാരം ഉറപ്പാക്കി വാങ്ങാമെന്നതാണ് കടകളില്‍ നേരിട്ടെത്തി പര്‍ച്ചേസ് ചെയ്യുന്നതുകൊണ്ടുള്ള പ്രയോജനം. വര്‍ണാഭമായ ചിത്രങ്ങള്‍ കണ്ട് ഓണ്‍ലൈൻ സൈറ്റുകളിലൂടെ ഓര്‍ഡര്‍ കൊടുക്കുമ്പോള്‍ യാഥാര്‍ത്ഥ്യം അറിയുന്നത് അത് കൈയില്‍ കിട്ടുമ്പോഴായിരിക്കും. ഐഫോണ്‍ ഓര്‍ഡര്‍ ചെയ‌്തയാള്‍ക്ക് കൈയില്‍ കിട്ടിയപ്പോള്‍ അത് തടിക്കഷ‌്ണമായി മാറിയ വാര്‍ത്തകള്‍ വായിച്ചിട്ടില്ലേ? വസ്ത്രങ്ങളുടെ കാര്യമെടുത്താല്‍ ഡിസ്‌ക്രിപ്‌ഷനില്‍ കൊടുത്തിട്ടുള്ള ഫാബ്രിക് ആണോ എന്ന് ഉറപ്പാക്കണമെങ്കില്‍ സംഗതി കിട്ടിയതിന് ശേഷം മാത്രമേ സാദ്ധ്യമാകൂ. മാത്രമല്ല സൈസും പലപ്പോഴും വ്യത്യസ്തമായിരിക്കും. ഈ പ്രതിസന്ധി മറികടക്കാനാണ് ഓണ്‍ലൈൻ സൈറ്റുകള്‍ ഈസി റിട്ടേണ്‍ വസ്ത്രങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നത്.

പ്രതികരണമറിഞ്ഞ് വാങ്ങാൻ കഴിയില്ല
ഷോപ്പില്‍ ചെന്നുള്ള പര്‍ച്ചേസിന്റെ പ്രധാാന ഗുണം നമുക്കൊപ്പം ഒരു സെയില്‍ അസിസ്‌റ്റന്റ് ഉണ്ടാകുമെന്നുള്ളതാണ്. നമ്മള്‍ എന്താണോ വാങ്ങാൻ ഉദ്ദേശിക്കുന്നത് അതിന്റെ ഗുണഗണങ്ങള്‍ പറഞ്ഞുതരാൻ കമ്പനി സ്‌റ്റാഫ് കൂടെയുണ്ടാകും. എന്നാല്‍ ഓണ്‍ലൈൻ ഷോപ്പിംഗിന്റെ കാര്യത്തില്‍ അങ്ങനെയൊന്നില്ല. ഓണ്‍ലൈൻ റിവ്യൂ മാത്രം ആശ്രയിക്കേണ്ടി വരും. എന്നാല്‍ ഇപ്പോള്‍ പല സൈറ്റുകളിലും മാറ്റം വന്നിട്ടുണ്ട്. ഇൻസ്‌റ്റന്റ് ചാറ്റ് സര്‍വീസ് എന്ന പേരില്‍ ഓണ്‍ലൈൻ അസിസ്‌റ്റന്റിന്റെ സേവനം ഓണ്‍ലൈൻ ഷോപ്പിംഗ് സൈറ്റുകളില്‍ ലഭ്യമാണ്.

ഡെലിവറിക്കായുള്ള കാത്തിരിപ്പ്
ഇഷ്‌ടപ്പെട്ടത് തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പിന്നെ കൈയില്‍ കിട്ടുന്നത് വരെ പലര്‍ക്കും സമാധാനം കാണില്ല. ആ കാത്തിരിപ്പാണ് ഓണ്‍ലൈൻ പര്‍ച്ചേസിന്റെ മറ്റൊരു പ്രശ്നം. ചിലപ്പോള്‍ എസ്‌റ്റിമേറ്റഡ് ഡെലിവറിയില്‍ നിന്ന് ദിവസങ്ങള്‍ മുന്നോട്ടു പോകാറുമുണ്ട്. എന്നാല്‍ നേരിട്ടുള്ള പര്‍ച്ചേസിന് ഈ വക ബുദ്ധിമുട്ടുകളേയില്ല.

ഓണ്‍ലൈൻ ഡെലിവറി സമ്മാനിക്കുന്ന ബുദ്ധിമുട്ടുകള്‍
ഓണ്‍ലൈൻ ഡെലിവറി ചെയ‌്‌തിട്ടുള്ള ചിലര്‍ക്കെങ്കിലും അനുഭവപ്പെട്ട ചില കാര്യങ്ങളുണ്ട്. ഓര്‍ഡര്‍ ചെയ‌്ത സാധനങ്ങള്‍ പൊട്ടുക, നനയുക, ഉരുകുന്നത് തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ ഡെലിവറിക്ക് ശേഷം കവര്‍ തുറന്നത് നോക്കുമ്ബോഴായിരിക്കും ഉപഭോക്താവ് അറിയുക.

ഷിപ്പിംഗ് ചെലവ്
വാങ്ങുന്ന സാമഗ്രികള്‍ക്ക് സമാനമായി ഷിപ്പിംഗ് ചാര്‍ജ് നല്‍കേണ്ടി വരുമെന്നാതാണ് മറ്റൊരു പ്രശ്നം. പ്രധാനപ്പെട്ട ഓണ്‍ലൈൻ സൈറ്റുകള്‍ ഇത് ഒഴിവാക്കുന്നുണ്ടെങ്കിലും ഭാരമേറിയവയ‌്ക്ക് ഷിപ്പിംഗ് ചാര്‍ജ് നല്‍കണം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതി തുടരുന്ന പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനത്തിനും പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണമെന്ന്‌ സി.പി.എം) സംസ്ഥാന...

0
തിരുവനന്തപുരം: സംസ്ഥാനത്ത്‌ രൂക്ഷമായ മഴക്കെടുതി തുടരുന്ന പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനത്തിനും...

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി...

ഇടുക്കിയിൽ വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം

0
ഇടുക്കി: ഇടുക്കിയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും വിനോദസഞ്ചാരികളും അതീവ...

കുണ്ടറയിലെ സിയാദിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് കുണ്ടറ താലൂക്ക് ആശുപത്രിയിലെ ഡോക്ടർ

0
കൊല്ലം: കുണ്ടറയിലെ സിയാദിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് കുണ്ടറ താലൂക്ക് ആശുപത്രിയിലെ...