ഷോളയാര്‍ ചുങ്കം എസ്റ്റേറ്റിലെ പുഴയിലെ മുങ്ങി മരണം ; മരിച്ച അഞ്ച് പേരിൽ രണ്ട് പേർ സഹോദരങ്ങൾ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : ഷോളയാര്‍ ചുങ്കം എസ്റ്റേറ്റിലെ പുഴയില്‍ കുളിക്കാനിറങ്ങി മുങ്ങി മരിച്ച അഞ്ച് പേരിൽ രണ്ട് പേർ സഹോദരങ്ങൾ. കോയമ്പത്തൂരിലെ എസ്എന്‍എംവി കോളേജിലെ വിദ്യാര്‍ഥികളും ഇവരുടെ സുഹൃത്തുക്കളുമടങ്ങിയ അഞ്ച് പേരാണ്  മുങ്ങിമരിച്ചത്. വൈകിട്ട് നാലരയോടെയാണ് സംഭവം. കോയമ്പത്തൂർ സ്വദേശികളായ വിനീത്, ധനുഷ്, അജയ്, നഫീല്‍, ശരത് എന്നിവരാണ് മരിച്ചത്. ഇവരിൽ വിനീതും ധനുഷും സഹോദരങ്ങളാണ്. വിനീത് എംഎസ്സി ബയോടെക് പഠിച്ചിറങ്ങിയ വിദ്യാര്‍ഥിയും ധനുഷ് ബിഎസ്സി ബയോടെക് അവസാന വര്‍ഷ വിദ്യാര്‍ഥിയുമാണ്. ധനുഷിന്‍റെ സഹപാഠികളായ അജയ്, നഫീല്‍ എന്നിവരാണ് മറ്റു രണ്ടുപേര്‍. അവസാനത്തെ ആളായ ശരത് ഇവരുടെ സുഹൃത്താണ്.

കോയമ്പത്തൂരിലെ എസ്എന്‍എംവി കോളേജിലെ വിദ്യാര്‍ഥികളും അവരുടെ സുഹൃത്തുക്കളുമടങ്ങുന്ന പത്തംഗ സംഘമാണ് ഷോളയാറിലെ ചുങ്കം എസ്റ്റേറ്റിലെത്തിയത്. എസ്റ്റേറ്റിനുള്ളിലെ പുഴയില്‍ കുളിക്കാനിറങ്ങിയ സംഘത്തിലെ അഞ്ച് പേരാണ് അപകടത്തില്‍ പെട്ടത്. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ പുറത്തെത്തി നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്നു നടത്തിയ തെരച്ചിലിലാണ് അഞ്ചുപേരുടെയും മൃതദേഹം പുറത്തെത്തിച്ചത്. വാല്‍പ്പാറ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...