നാദാപുരം : പാറക്കടവ് ടൗണിൽ ഓട്ടോ സ്റ്റാൻഡിൽ കാർ പാർക്ക് ചെയ്തെന്നാരോപിച്ച് യുവാവിനെ മർദിച്ച് കാർ തകർത്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. മുടവന്തേരിയിലെ കുഞ്ഞിക്കണ്ടി മജീദ് (42) പുളിവാവ് സ്വദേശി കോക്കഞ്ചേരി മുഹമ്മദലി (31) എന്നിവരെയാണ് വളയം എസ്.ഐ എ.അജീഷ് അറസ്റ്റ് ചെയ്തത്. ചെക്യാട്ടെ കൊയമ്പ്രം പാലത്തിന് സമീപത്തെ വണ്ണതാങ്കണ്ടി ഷിബിനെ (27) മർദിച്ചു പരിക്കേൽപിച്ച് കാറിന്റെ മുൻ വശത്തെ ചില്ല് തകർത്തെന്നാണ് കേസ്.
ഓട്ടോ സ്റ്റാൻഡിൽ കാർ പാർക്ക് ചെയ്തെന്നാരോപിച്ച് യുവാവിന് മർദനം ; പ്രതികൾ അറസ്റ്റിൽ
RECENT NEWS
Advertisment