ഡ്രൈവിംഗ് ഫീസ്‌ ചോദിച്ചതിന് മര്‍ദ്ദനം ; പത്തനംതിട്ടയില്‍ എസ്ഡിപിഐ പ്രവര്‍ത്തകരായ സഹോദരങ്ങള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഡ്രൈവിംഗ് പഠിപ്പിച്ചതിന്റെ ഫീസ് ചോദിച്ച ഡ്രൈവിംഗ് സ്‌കൂള്‍ ഉടമയായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മര്‍ദ്ദിച്ച രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പേട്ട ബി ബ്രാഞ്ച് കമ്മറ്റിയംഗവും എംബിവി ഡ്രൈവിംഗ് സ്‌കൂള്‍ ഉടമയുമായ സലി(55)മിനാണ് മര്‍ദ്ദനമേറ്റത്. എസ്ഡിപിഐ പ്രവര്‍ത്തകരും സഹോദരന്മാരുമായ പേട്ട പുതുപ്പറമ്പില്‍ അഫ്‌സല്‍ റഹിം (21), ആഷിഖ് റഹിം (22) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കമ്പി വടി കൊണ്ടുള്ള അടിയേറ്റ് സലിമിന്റെ തലയുടെ ഇടതുവശത്ത് പൊട്ടലുണ്ട്. പുറത്തും മുഖത്തിന്റെ ഇരുവശത്തും കാലുകളിലും പരുക്കേറ്റു. തടസം പിടിക്കാന്‍ ശ്രമിച്ച ഭാര്യ സലീന (55)യ്ക്കും മര്‍ദ്ദനത്തില്‍ പരുക്കുണ്ട്. പ്രതികളുടെ മാതാവ് സുധീന സലിമിന്റെ ഡ്രൈവിംഗ് സ്‌കൂളില്‍ പഠനത്തിന് ചേര്‍ന്നിരുന്നു. എന്നാല്‍ ഫീസ് നല്‍കിയില്ല. ഫീസ് ചോദിക്കാന്‍ പല തവണ സലിം വിളിച്ചെങ്കിലും സുധീന ഫോണ്‍ എടുത്തിരുന്നില്ല. പിന്നീട് സലിം ഇവരെ വാട്‌സാപ്പില്‍ വിളിച്ച് അശ്ലീലം പറഞ്ഞുവെന്ന് ആരോപിച്ചാണ് പ്രതികള്‍ വീട്ടിലെത്തി മര്‍ദ്ദിച്ചത്. ഗുരുതരപരുക്കേറ്റ സലിം ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...