കുടിവെള്ളം മുട്ടിച്ച് പത്തനംതിട്ട നഗരസഭയുടെ സൗന്ദര്യവല്കരണം ; നാഥനില്ലാ കളരിയായി നഗരസഭ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ സൗന്ദര്യവത്കരണ നടപടികളുടെ ഭാഗമായി നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വാട്ടര്‍ അതോറിറ്റി പൈപ്പ് പൊട്ടിയപ്പോള്‍ സംഭവം ആരെയും അറിയിക്കാതെ ജെ.സി.ബി ഒപ്പറേറ്ററും സംഘവും തടി തപ്പിയതായി പരാതി. റോഡിന്റെ വശങ്ങള്‍ ഇന്റര്‍ലോക്ക് കട്ടകള്‍ പാകുവാന്‍ ആഴത്തില്‍ കുഴി എടുത്തപ്പോള്‍ ജെ.സി.ബിയുടെ കൈ തട്ടി പൈപ്പ് ഇളകി മുകളിലേക്ക് വരികയും പൊട്ടി ശക്തമായി വെള്ളം പുറത്തേക്ക് ചാടുകയുമായിരുന്നു.

സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തതോടെ ഇവര്‍ ഇവിടെ നിന്നും കടന്നു കളഞ്ഞുവെന്ന് യാത്രക്കാര്‍ പറഞ്ഞു. പത്തനംതിട്ട നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള പൈപ്പ് ലൈന്‍ തകരാറില്‍ ആയതിനെ തുടര്‍ന്ന് ആഴ്ചകളായി വെള്ളം ലഭിക്കാതെ ഇരിക്കുമ്പോഴാണ് അലക്ഷ്യമായുള്ള ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയായിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഇവിടുത്തെ കച്ചവട സ്ഥാപനങ്ങളും ഒഴിപ്പിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...