തിരുവനന്തപുരം കളക്ടറേറ്റിലെ തേനീച്ച കൂട് നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം കളക്ടറേറ്റിലെ തേനീച്ച കൂട് നശിപ്പിച്ചു. പെസ്റ്റ് കൺട്രോൾ വിഭാഗത്തിൻ്റെ സഹായത്തോടെയാണ് തേനീച്ചക്കൂട് ഒഴിവാക്കിയത്. കഴിഞ്ഞ രണ്ടുദിവസം കളക്ടറേറ്റിൽ എത്തിയവർക്ക് തേനീച്ചയുടെ കുത്ത് ഏറ്റിരുന്നു. കളക്ടറേറ്റില്‍ ബോംബ് ഭീഷണിയ്ക്ക് പിന്നാലെ പരിശോധനയ്ക്കായി ബോംബ് സ്‌ക്വാഡും പോലീസും കളക്ടറേറ്റിലേക്ക് എത്തി പരിസരത്ത് വ്യാപകമായ പരിശോധന നടക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി തേനീച്ചകളുടെ ആക്രമണം ഉണ്ടായത്. കൂറ്റൻ കൂടുകൾ ആയിരുന്നു കണ്ടെത്തിയത്. പരിശോധനക്കെത്തിയ ബോംബ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യം കുത്തേറ്റു.

ബോംബ് സ്‌ക്വാഡിന്റെ പരിശോധന തുടരുന്നതിനിടെ കളക്ടറേറ്റ് വളപ്പിലുണ്ടായിരുന്ന തേനീച്ചകൂട് ഇളകിയതിനെ തുടര്‍ന്നായിരുന്നു ആക്രമണം. ബോംബ് സ്‌ക്വാഡിലുണ്ടായിരുന്ന ജീവനക്കാര്‍ക്കും കളക്ടറേറ്റ് ജീവനക്കാര്‍ക്കും പോലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഉള്‍പ്പടെ കടന്നലിന്റെ ആക്രമണത്തില്‍ പരുക്കേറ്റു. കളട്രേറ്റില്‍ പരിശോധന നടന്നിരുന്നതിനാല്‍ ജീവനക്കാരെല്ലാം പുറത്തായിരുന്നു. ഇതിനിടയിലേക്കാണ് തേനീച്ചക്കൂട്ടം ഇരച്ചെത്തിയത്. തേനീച്ച ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഏഴ് പേർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആകെ 200ലേറെ പേർക്ക് കുത്തേറ്റതായി റിപ്പോർട്ടുകളുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...