കൊക്കാതോട് വനം വാച്ചര്‍മാര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു

For full experience, Download our mobile application:
Get it on Google Play

കോന്നി : കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വനം വകുപ്പ് താത്കാലിക വാച്ചര്‍മാര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു. കോന്നി കൊക്കാതോട് അള്ളുങ്കല്‍ സ്വദേശികളായ ജോസഫ് (70), വിജയന്‍ പിള്ള (60), ശോഭന (58) എന്നിവര്‍ക്കാണ് കുത്തേറ്റത്. രാവിലെ പത്ത് മണിയോടെ ആണ് സംഭവം. അള്ളുങ്കല്‍ വനസംരക്ഷണ സമിതിയുടെ ഫയര്‍ ഗ്യാങ് അംഗങ്ങള്‍ ആണ് ഇവര്‍ മൂവരും. കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ  ഭാഗമായി ജോലിയിലായിരുന്ന മൂന്ന് പേരെയും വനത്തില്‍ നിന്നും പറന്നു വന്ന തേനീച്ച കുത്തുകയായിരുന്നു. ഗുരുതരമായി കുത്തേറ്റ ശോഭന മയങ്ങി വീഴുകയും ചെയ്തു. മുഖത്ത് കുത്തേറ്റ ഇവരെ കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; സ്ഥലത്തുകളായിരുന്ന മുഴുവൻ സിപിഎം നേതാക്കളെയും ചോദ്യം ചെയ്യും

0
കൊച്ചി​: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി...

മാരക രാസവസ്തുക്കൾ ചേർത്ത് റോസ് വാട്ടർ നിർമ്മാണം ; നിർമാണ യൂണിറ്റ് പൂട്ടിച്ചു

0
കോഴിക്കോട്: ഭക്ഷ്യയോഗ്യമല്ലാത്ത വ്യാവസായിക രാസവസ്തുക്കൾ ചേർത്ത് റോസ് വാട്ടർ...

റെജി ചെറിയാനും സജി ചെറിയാനും മറുപടിയുമായി ജി. സുധാകരൻ ; എസി റോഡ് നിര്‍മാണത്തില്‍...

0
ആലപ്പുഴ: റെജി ചെറിയാനും സജി ചെറിയാനും മറുപടിയുമായി അമ്പലപ്പുഴ എംഎൽഎ ജി....

ഇൻസ്റ്റഗ്രാം അക്കൗണ്ടിന് വിലക്കേർപ്പെടുത്തിയെന്ന് കെജ്‌രിവാൾ ; പ്രധാനമന്ത്രിക്ക് മുന്നിൽ തലകുനിക്കരുതെന്ന് മെറ്റയ്ക്ക് ഉപദേശം

0
ന്യൂഡൽഹി : തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് മെറ്റ ഇന്ത്യയിൽ നിയന്ത്രണമേർപ്പെടുത്തിയെന്ന ആരോപണവുമായി...