കൊച്ചി : ലക്ഷദ്വീപില്‍ ബീഫ് നിരോധനം നടപ്പാക്കന്‍ കേന്ദ്രത്തിന്റെ നീക്കം. ഇതിനായി ലക്ഷദ്വീപ് മൃഗസരംക്ഷണ നിയന്ത്രണ നിയമം2021 എന്ന നിയമ കരട് പുറത്തിറക്കി. കരട് ബില്‍ പ്രകാരം പശു, കാള എന്നിവയെ കശാപ്പ് ചെയ്യുന്നതും മാംസം സൂക്ഷിക്കുന്നതും കുറ്റക്കരമാണെന്ന് വ്യവസ്ഥ ചെയ്യുന്നു.
കൂടാതെ പോത്ത്, എരുമ കശാപ്പിന് പ്രത്യേക അനുമതി വാങ്ങണം. ഗോവധത്തിന് പത്ത് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ബില്‍ ശുപാര്‍ശ ചെയ്യുന്നത്. ലക്ഷദ്വീപില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയേക്കാവുന്ന ഒരു കരട് ബില്ലാണ് തയ്യാറാക്കിയിരിക്കുന്നത്.