യോഗിയുടെ കാൽ കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത മാത്രമേ പിണറായിക്കുള്ളുവെന്ന് സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

എടപ്പാള്‍ : യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്  കെ.സുരേന്ദ്രൻ. ഭരണ പരാജയം മറച്ചുവെക്കാനാണ് പിണറായി യുപി മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്നത്. യോഗിയുടെ കാൽ കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത മാത്രമേ പിണറായിക്ക് ഉള്ളൂ. മുഖ്യമന്ത്രി പിആർ പ്രചാരണം നടത്തിയാൽ പോരെന്നും സുരേന്ദ്രൻ വിമർശിച്ചു. എടപ്പാളില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗി ആദിത്യനാഥിന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇപ്പോഴും അദ്ദേഹത്തിന്‍റെ ഓഫീസിലാണ് ജയിലല്ല. യോഗിയുടെ ഓഫീസ് ഡോളര്‍ കടത്തിയിട്ടില്ല. സ്വന്തം പരാജയം മറച്ചുവെയ്ക്കാനാണ് പിണറായി യോഗിയെ ആക്ഷേപിക്കുന്നത്.

കേരളത്തില്‍ ഈ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്? 250 രൂപയുടെ കിറ്റ് കൊടുക്കുന്നതോ? കോവിഡിന്‍റെ കാര്യത്തില്‍ പരാജയമാണ് ഈ സര്‍ക്കാര്‍. യോഗിയെ പള്ള് പറയുന്നതിന് മുന്‍പ് പിണറായി വിജയന്‍ സ്വന്തം തെറ്റ് തിരുത്താന്‍ തയ്യാറാകണം. ദയനീയമായി പിണറായി വിജയന്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ അവിശുദ്ധ കൂട്ടുകെട്ടെന്ന് ആരോപിക്കുന്നു. രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാനുള്ള എന്ത് യോഗ്യതയാണ് പിണറായിക്കുള്ളതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. രാഹുല്‍ ഗാന്ധിയുടെ ഔദാര്യത്തിലല്ലേ സിപിഎം പാര്‍ട്ടിയുടെ ചെലവ് നടക്കുന്നത് പോലും. ഇന്ത്യയിലെല്ലാ സംസ്ഥാനങ്ങളിലും നിങ്ങള്‍ കോണ്‍ഗ്രസിന്റെ കൂടെയല്ലേ എന്നും സുരേന്ദ്രന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...