സിവില്‍ സ്റ്റേഷനിലെ പെരുന്തേനീച്ച കൂട് ഭീക്ഷണിയാവുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി മിനി സിവില്‍ സ്റ്റേഷനിലെ കെട്ടിടത്തിനു മുകളില്‍ കൂടു കൂട്ടിയ പെരുന്തേനീച്ച കൂട് ഭീക്ഷണിയാവുന്നു. താലൂക്ക്, ഓഫീസ്, മുന്‍സിഫ് കോടതി, അഗ്നിശമന സേന എന്നിങ്ങനെ പ്രധാന ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് മുകളിലാണ് അപകടം പതിയിരിക്കുന്നത്. നിരവധി ജനങ്ങളും ബന്ധപ്പെട്ട ഓഫീസ് ജീവനക്കാരും ഇപ്പോള്‍ ഭയപ്പാടോടെയാണ് ഇവിടെത്തുന്നത്. ഏതു സമയവും ഈച്ച ശല്യമുണ്ടാവാന്‍ സാധ്യതയേറെയാണ്.

കാക്കയോ പരുന്തോ തട്ടിയിളക്കിയാല്‍ നൂറുകണക്കിനാളുകള്‍ക്ക് അത് ഭീക്ഷണിയാവും. ഇതെ വളപ്പില്‍ തന്നെയാണ് വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന രണ്ടാം ബ്ലോക്കും കോടതിയും ട്രഷറിയുമെല്ലാം. ഇവിടെയെല്ലാം കൂടി നിത്യേന നിരവധിയാളുകള്‍ എത്തുന്നതാണ്. ഈച്ചയെ അടിയന്തരമായി നീക്കം ചെയ്തില്ലെങ്കില്‍ വന്‍ അപകടം ഉണ്ടാവാന്‍ സാധ്യതയേറെയാണ്. അഗ്നിരക്ഷാ സേനയ്ക്ക് ഇതു നീക്കം ചെയ്യാവുന്നതേയുള്ളുവെങ്കിലും അവരും കണ്ണടക്കുകയാണ്. അധികൃതരുടെ അടിയന്തര ശ്രദ്ധയുണ്ടാവണമെന്ന് ജീവനക്കാരും പൊതുജനങ്ങളും ഒരു പോലെ ആവശ്യപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...

കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി

0
കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം...