പത്തനംതിട്ട : പെരുമ്പെട്ടിയിലെ കർഷകരുടെ പേര് കേന്ദ്രനുമതിക്കുള്ള പട്ടികയിൽ തെറ്റായി ഉൾപ്പെടുത്തിയതിനെതിരെ നൽകിയ പരാതിയുടെ ഭാഗമായി വിജിലൻസ് ഓഫീസറുടെ മുൻപാകെ പരാതിക്കാരനായ സന്തോഷ് പെരുമ്പെട്ടി മൊഴി നൽകി. പുനലൂർ ഫോറസ്റ്റ് വിജിലൻസ് ഓഫീസർ ബൈജു കൃഷ്ണന്‍ ആണ് മൊഴി രേഖപ്പെടുത്തിയത്. വനം കയ്യേറ്റക്കാരുടെ പേരുവിവരം മാത്രം ആണ് പട്ടികയിൽ ഉൾപ്പെടുത്തേണ്ടത് എന്നിരിക്കെ വനം കയ്യേറാത്ത പെരുമ്പെട്ടി നിവാസികളെ ഉൾപ്പെടുത്തിയത് ക്രമക്കേടാണ്.
അനർഹരായവർ പട്ടികയിൽ ഉൾപ്പെട്ടുണ്ട് എന്ന വിവരം കേന്ദ്രം ഗൗരവത്തോടെ ആണ് കാണുന്നത്. ഇടക്കാല റിപ്പോർട്ടും 1991 ലെ സംയുക്തപരിശോധനാ പട്ടികയും തമ്മിൽ പൊരുത്തപ്പെടുന്നില്ല. വലിയകാവ് വനം വിജ്ഞാപനത്തിനു വിരുദ്ധമാണ് വനംവകുപ്പിന്റെ നിലപാട്. പെരുമ്പെട്ടിയിലെ സർവ്വേ നമ്പർ 283/1 ഭൂരിഭാഗവും വനത്തിൽ ഉൾപ്പെടുന്നു എന്നതിനെ മുഴുവൻ ഭാഗവും വനത്തിൽ ഉൾപ്പെടുന്നു എന്ന് 1986 ൽ റാന്നി ഡി എഫ് ഓ കുറിപ്പെഴുതി. ഈ വൈരുധ്യങ്ങൾ വനം വകുപ്പിന്റെ വർക്കിംഗ് പ്ലാൻ അനുസരിച്ച് അതിർത്തി കയ്യേറ്റം ചെയ്യപ്പെട്ടിട്ടില്ല. ഇത്തരം വൈരുദ്ധ്യങ്ങൾ പരിഹരിക്കാൻ വനത്തിന്റെ സർവ്വേ പൂർത്തിയാക്കണം. അതു കൂടാതെ പട്ടിക നടപ്പിലാക്കുന്നത് നിയമപരമല്ല മൊഴിയിൽ വ്യക്തമാക്കുന്നു.





























