ഭീ​വ​ണ്ടി​യി​ല്‍ ബഹുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ 41 ആയി;

For full experience, Download our mobile application:
Get it on Google Play

മും​ബൈ: മഹാരാഷ്​ട്ര ഭീ​വ​ണ്ടി​യി​ല്‍ ബഹുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ 41 ആയി ഉയര്‍ന്നു. പ്രായപൂര്‍ത്തിയാകാത്ത 15 കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ബുധനാഴ്ച 13 പേരുടെ മൃതദേഹങ്ങളാണ് ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന നടത്തിയ തെരച്ചിലില്‍ കണ്ടെടുത്തത്.

തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ 25 പേരെ രക്ഷപ്പെടുത്തിയിരുന്നു. ഗുരുതര പരിക്കേറ്റവര്‍ കാല്‍വ ജെ.ജെ. ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം നാലാം ദിവസവും പുരോഗമിക്കുകയാണ്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.

തി​ങ്ക​ളാ​ഴ്​​ച പു​ല​ര്‍​ച്ചെ ക​ന​ത്ത​മ​ഴ​യെ തു​ട​ര്‍​ന്നാണ്​ 40 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള മൂ​ന്നു​നി​ല കെ​ട്ടി​ടം നിലംപൊത്തിയത്. ഭീ​വ​ണ്ടി, ന​ര്‍​പോ​ളി പ​ട്ടേ​ല്‍ കോമ്പൗ​ണ്ടി​ലെ ഗി​ലാ​നി ബി​ല്‍​ഡി​ങ് ആണ് ത​ക​ര്‍​ന്നു വീണ​ത്. താ​മ​സ​ക്കാ​ര്‍ ഉ​റ​ങ്ങു​ന്ന​തി​നി​ടെ​യാ​യിരുന്നു​ ദു​ര​ന്തം. കെ​ട്ടി​ട​ത്തി​ല്‍ 25 കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ച്ചി​രു​ന്നു.

കെ​ട്ടി​ടം ത​ക​ര്‍​ന്ന സംഭവത്തില്‍ ഉടമക്കെതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുത്തു. കൃത്യവിലോപത്തിന് രണ്ട് ഉദ്യോഗസ്ഥരെ താനെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...