കോവിഡ് വാക്‌സിന്‍ ആശങ്കയില്‍ : ഒരു കൊവിഡ് വാക്സിനും ഇതുവരെ ലോകാരോഗ്യ സംഘടന നിഷ്‍കര്‍ഷിക്കുന്ന ഫലപ്രാപ്‍തി തെളിയിച്ചിട്ടില്ലെന്നും ഡബ്ല്യു.എച്ച്‌​.ഒ

For full experience, Download our mobile application:
Get it on Google Play

ജനീവ : വിവിധ രാജ്യങ്ങളിലായി പരീക്ഷണം നടന്നുകൊണ്ടിരിക്കുന്ന കോവിഡ്​ വാക്​സിനുകള്‍ ഫലം ചെയ്യുമോ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പും പറയാനാകില്ലെന്ന് ലോകാരോഗ്യ സംഘടന. ഒരു കൊവിഡ് വാക്സിനും ഇതുവരെ ലോകാരോഗ്യ സംഘടന നിഷ്‍കര്‍ഷിക്കുന്ന ഫലപ്രാപ്‍തി തെളിയിച്ചിട്ടില്ലെന്നും ഡബ്ല്യു.എച്ച്‌​.ഒ മേധാവി ടെഡ്രോസ്​ അദാനോം ഗെബ്രിയേസസ്​ പറഞ്ഞു.

വികസിപ്പിച്ചെടുത്ത വാക്​സിനുകള്‍ കൂടുതല്‍ പേരില്‍ പരീക്ഷണം നടത്തുന്നത്​ വഴി ഏറ്റവും ഫലപ്രദമായ വാക്​സിനിലേക്ക്​ എത്തിച്ചേരാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  ‘കോവിഡ്​ പ്രതിരോധത്തിനായി 200ലധികം വാക്​സിനുകളാണ്​ പരീക്ഷണം നടന്നുവരുന്നത്​. വാക്​സിനുകളുടെ ചരിത്രം പരിശോധിച്ചാല്‍, ചിലത്​ വിജയിച്ചതായും ചിലത്​ പരാജയപ്പെട്ടതായും കാണാന്‍ സാധിക്കും. കോവിഡിന്റെ വാക്​സിനുകളുടെ കാര്യത്തിലും സമാന സാഹചര്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ഒരു മഹാമാരിക്ക് മുമ്പ് ലോകരാജ്യങ്ങള്‍ സുസജ്ജമാകണം എന്നും ഗെബ്രിയേസസ് മുന്നറിയിപ്പ്​ നല്‍കുന്നു. ‘രാജ്യങ്ങള്‍ ആരോഗ്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തണം. കോവിഡ്​ അവസാനത്തെ പകര്‍ച്ചവ്യാധിയല്ല. പകര്‍ച്ചവ്യാധികളും രോഗങ്ങളും ജീവിതത്തി​െന്‍റ ഭാഗമാണെന്ന്​ ചരിത്രം പഠിപ്പിക്കുന്നുണ്ട്​. എന്നാല്‍, അടുത്ത പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടുമ്പോള്‍ നാം അത്​ നേരിടാന്‍ സജ്ജമായിരിക്കണം. -ഗെബ്രിയേസസ് കൂട്ടിച്ചേര്‍ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...