തോല്‍ക്കുമെന്ന് പറഞ്ഞ മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ജലിലിനെ വെല്ലുവിളിച്ച് ലീഗ്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ജലീലും ലീഗും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. എന്നാല്‍ ലീഗിനും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും അടക്കമുളള നേതാക്കള്‍ക്കെതിരെ മന്ത്രി കെ.ടി. ജലീല്‍ ഉന്നയിക്കുന്ന ആക്ഷേപങ്ങളെ ഗൗനിക്കേണ്ടതില്ലെന്നാണ് മുസ്ലീംലീഗ് തീരുമാനം. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തീരുമാനിച്ചതോടെയാണ് ജലീല്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ തിരിഞ്ഞതെന്നാണ് ആക്ഷേപം. ലീഗിനെതിരെ കെ.ടി. ജലീല്‍ കടുത്ത ആക്ഷേപങ്ങള്‍ ഉന്നയിച്ച സാഹചര്യത്തിലാണ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് നിലപാട് വ്യക്തമാക്കിയത്.

എന്നാല്‍ പി.കെ. കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങി വരാന്‍ തീരുമാനിച്ചതോടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലെ പരാജയം മുന്നില്‍ക്കണ്ടാണ് ആരോപണങ്ങളെന്നും കെ.പി.എ മജീദ് പറഞ്ഞു. സ്വന്തം കുറ്റം മറച്ചുവെയ്ക്കാനാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴക്കാന്‍ കെ.ടി. ജലീല്‍ ശ്രമിക്കുന്നതെന്നാണ് മുസ്ലീംലീഗിന്റെ വിലയിരുത്തല്‍.

ലീഗിനെ പഴി പറഞ്ഞ് വീഴ്ചയില്‍ നിന്ന് തടിയൂരാനുളള തന്ത്രം നടക്കില്ല. മന്ത്രി ജലീലിനെ മുസ്ലീംലീഗ് ശത്രുവായി പരിഗണിച്ചിട്ടില്ലെന്നും അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് തോല്‍ക്കുമെന്ന് പറഞ്ഞ നിയമസഭ മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ മല്‍സരിക്കാന്‍ കെ.ടി. ജലീലിനെ വെല്ലുവിളിക്കുന്നതായും കെ.പി.എ മജീദ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....