കള്ളനെ കള്ളനെന്ന് വിളിക്കുന്നത് രാജ്യത്ത് കുറ്റകരമായിരിക്കുന്നു ; രാഹുലിന് പിന്തുണയുമായി ഉദ്ദവ് താക്കറെ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി ശിവസേന നേതാവ് ഉദ്ദവ് താക്കറെ. കള്ളനെ കള്ളനെന്ന് വിളിക്കുന്നത് രാജ്യത്ത് കുറ്റകരമായി മാറിയിരിക്കുകയാണെന്ന് ഉദ്ദവ് താക്കറെ പറഞ്ഞു. ജനാധിപത്യത്തിന്റെ കൊലപാതകമാണ് ഉണ്ടായിരിക്കുന്നത്. ഏകാധിപത്യത്തിന്റെ തകര്‍ച്ച തുടങ്ങിയെന്നും ഉദ്ദവ് താക്കറെ പറഞ്ഞു. മോദി സമുദായത്തെ അവഹേളിച്ചെന്ന കേസിലാണ് രാഹുല്‍ ഗാന്ധിക്ക് സൂറത്ത് കോടതി രണ്ട് വര്‍ഷം തടവ് ശിക്ഷ ഇന്നലെ വിധിച്ചത്. ബി.ജെ.പി എം.എല്‍.എയും ഗുജറാത്ത് മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്.

അതേസമയം രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ തീരുമാനത്തിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തെത്തി. ജനാധിപത്യത്തെ കൊന്നുവെന്ന് രൂക്ഷ പ്രതികരണവുമായി കെ സുധാകരന്‍ ആഞ്ഞടിച്ചു. തീരുമാനം ജനാധിപത്യത്തിന്റെ കഴുത്തില്‍ കത്തിവയ്ക്കുന്നതിന് തുല്യമാണെന്ന് കെ സുധാകരന്‍ പറഞ്ഞു. ഈ രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വർണാഭരണ നിർമാണശാലയിൽ നിന്ന് സ്വർണം തട്ടിയ പ്രതി പിടിയിൽ

0
കോഴിക്കോട്: സ്വർണാഭരണ നിർമാണശാലയിൽ നിന്ന് സ്വർണം തട്ടിയ പ്രതി പിടിയിൽ. പശ്ചിമ ബംഗാൾ...

ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം അന്വേഷിക്കാൻ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയെ നിയോഗിച്ച്...

0
മലപ്പുറം: മലപ്പുറത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ...

സെയ്‌ഷെൽസ് മന്ത്രിതല സംഘം സി.എം.എഫ്.ആർ.ഐ സന്ദര്‍ശിച്ചു : സമുദ്രമത്സ്യ മേഖലയിൽ പരസ്പര സഹകരണം ലക്ഷ്യം

0
കൊച്ചി : സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി (മാരികൾച്ചർ) തുടങ്ങിയ...

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.