Tuesday, April 29, 2025 9:21 am

മോന്‍സന്‍ കേസില്‍ പങ്കുണ്ടെന്ന് ആരോപണം : അവധിയെടുത്ത് ബെഹ്‌റ നാട്ടിലേയ്ക്ക് ; പറയുന്ന കാരണം ഭാര്യയ്ക്ക് ചികിത്സ വേണമെന്ന്‌

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മോന്‍സന്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കൊച്ചി മെട്രോ റെയില്‍ എം.ഡി ലോക്‌നാഥ് ബെഹ്‌റ അവധിയില്‍ പ്രവേശിച്ചു. ഭാര്യയുടെ ചികിത്സാര്‍ഥം അവധിയില്‍ പ്രവേശിക്കുന്നു എന്നാണ് വിശദീകരിച്ചിരിക്കുന്നത്. സ്വന്തം നാട്ടിലേക്ക് പോകാനുമാണ് ബെഹ്‌റ ഒരുങ്ങുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ അറസ്റ്റിന് ശേഷം മുന്‍ സംസ്ഥാന പോലീസ് മേധാവി കൂടിയായിരുന്ന ബെഹ്‌റ ഓഫിസില്‍ വന്നിരുന്നില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇദ്ദേഹം അവസാനമായി ഓഫിസിലെത്തിയത്. കേരളാ പോലീസിലെ ഒരു വിഭാഗം തന്നെ മുന്‍ പോലീസ് മേധാവിക്കെതിരെ രംഗത്തുവന്നതോടെയാണ് ബെഹ്‌റ അവധിയില്‍ പ്രവേശിച്ചത് എന്നും സൂചനകളുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ബന്ധിത അവധിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നുമാണ് പുറത്തു വരുന്ന വിവരങ്ങള്‍.

ലോക്‌നാഥ് ബെഹ്‌റക്ക് മോന്‍സണ്‍ മാവുങ്കലുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രകളും വാര്‍ത്തകളും പുറത്തുവന്നിരുന്നു. എന്നാല്‍, ഇതിനോട് പ്രതികരിക്കാന്‍ മാധ്യമങ്ങള്‍ നിരവധി തവണ ബന്ധപ്പെട്ടെങ്കിലും ബെഹ്‌റ തയാറായിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പോലീസ് ഫയലുകളിലുണ്ട്. എല്ലാം പോലീസിനോട് വിശദീകരിച്ചതാണെന്ന വിശദീകരണം മാത്രമാണ് ലഭിച്ചത്.

മോന്‍സണ്‍ മാവുങ്കല്‍ വിവാദത്തില്‍ ആദ്യം മുതല്‍ പ്രതിക്കൂട്ടിലായിരുന്നു ബെഹ്റ. മോന്‍സണിന്റെ വീടുകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയത് അന്നത്തെ ഡി.ജി.പി ബെഹ്റ ആണെന്നായിരുന്നു റിപ്പോര്‍ട്ട്. ഡി.ജി.പിയായിരിക്കെ 2019 ല്‍ ബെഹ്റയാണ് സുരക്ഷയൊരുക്കാന്‍ ആലപ്പുഴ ജില്ലാ പോലീസ് സൂപ്രണ്ടിനും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും കത്ത് നല്‍കിയത്. ഇതുസംബന്ധിച്ച്‌ ഡി.ജി.പി അയച്ച കത്തുകളുടെ പകര്‍പ്പുകളും പുറത്ത് വന്നിരുന്നു. മോന്‍സണ്‍ മാവുങ്കലിന്റെ കൊച്ചി കലൂരിലെ വീടിനും ചേര്‍ത്തലയിലെ വീടിനുമായിരുന്നു പോലീസ് സുരക്ഷ ഒരുക്കിയത്. ചേര്‍ത്തല പോലീസിന്റെ ബീറ്റ് ബോക്സ് ഉള്‍പ്പെടെ മോന്‍സണിന്റെ വീട്ടിലായിരുന്നു സ്ഥാപിച്ചിരുന്നത്.

മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) അന്വേഷണത്തിന് ബെഹ്‌റ ശുപാര്‍ശ ചെയ്‌തെന്ന വാദവും അത്രയ്ക്ക് വിശ്വസനീയമായിരുന്നില്ല. കേവലം ശുപാര്‍ശ കൊണ്ട് നടത്താവുന്നതല്ല ഇ.ഡി. അന്വേഷണം. ഏതെങ്കിലും അന്വേഷണ ഏജന്‍സിയുടെ പ്രഥമവിവര റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ മാത്രമേ ഇ.ഡി.ക്ക് കേസെടുത്ത് അന്വേഷിക്കാനാവൂ. മോന്‍സണ്‍ മാവുങ്കലിനെതിരേ അന്വേഷണം ശുപാര്‍ശ ചെയ്ത് ഒന്നര വര്‍ഷം മുമ്പ് സംസ്ഥാന പോലീസ് മുന്‍ മേധാവി ലോക്‌നാഥ് ബെഹ്‌റ കത്തയച്ചതിലും ദുരൂഹതയുണ്ടെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍.

പുരാവസ്തു തട്ടിപ്പില്‍ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസെടുക്കുകയും മോന്‍സണ്‍ മാവുങ്കലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. ലോക്‌നാഥ് ബെഹ്‌റയുമായുള്ള മോന്‍സണിന്റെ ബന്ധം പുറത്തായതോടെയാണ് മോന്‍സണ്‍ മാവുങ്കലിനെതിരേ അന്വേഷണം നടത്താന്‍ ലോക്‌നാഥ് ബെഹ്‌റ ഇ.ഡി.ക്ക് ശുപാര്‍ശ നല്‍കിയിരുന്നു എന്ന വിവരം പോലീസ് പുറത്തുവിടുന്നത്.

എന്നാല്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഒരു സംഭവത്തിലും നേരിട്ട് കേസെടുക്കാന്‍ നിയമം അനുവദിക്കുന്നില്ല. പ്രഥമവിവര റിപ്പോര്‍ട്ടിന് സമാനമായ എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇ.സിഐ.ആര്‍.) രജിസ്റ്റര്‍ ചെയ്ത് വേണം ഇ.ഡി.ക്ക് അന്വേഷണം തുടങ്ങാന്‍. അതിന് ഏതെങ്കിലുമൊരു അന്വേഷണ ഏജന്‍സിയുടെ പ്രഥമവിവര റിപ്പോര്‍ട്ട് ഉണ്ടായിരിക്കുകയും അതില്‍ കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ചുള്ള സൂചനകളും ബന്ധപ്പെട്ട വകുപ്പുകളും ചേര്‍ത്തിരിക്കുകയും വേണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സാന്ദ്ര തോമസിന്‍റെ അധിക്ഷേപ പരാതിയിലെടുത്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണസംഘം

0
കൊച്ചി : നിര്‍മ്മാതാവ് സാന്ദ്ര തോമസിന്‍റെ അധിക്ഷേപ പരാതിയിലെടുത്ത കേസില്‍ കുറ്റപത്രം...

കാനഡയിൽ എല്ലാ പ്രവിശ്യകളിലും പോളിങ് അവസാനിച്ചു

0
ടൊറന്റോ : കാനഡയിൽ എല്ലാ പ്രവിശ്യകളിലും പോളിങ് അവസാനിച്ചു. വോട്ടെണ്ണൽ പുരോഗമിക്കുകയാണ്....

റെ​യി​ൽ​വേ പ​രീ​ക്ഷാ​ർ​ഥി​ക​ളു​ടെ പൂ​ണൂ​ൽ അ​ഴി​പ്പി​ക്ക​രു​ത് ; റെ​യി​ൽ​വേ സ​ഹ​മ​ന്ത്രി വി. ​സോ​മ​ണ്ണ

0
മം​ഗ​ളൂ​രു: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ന​ഴ്‌​സി​ങ് സൂ​പ്ര​ണ്ട് റി​ക്രൂ​ട്ട്‌​മെ​ന്റ് പ​രീ​ക്ഷ എ​ഴു​തു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ...

രണ്ട് എസ്ഒജി കമാൻഡോ ഹവിൽദാർമാർക്ക് സസ്പെൻഷൻ

0
മലപ്പുറം : മാധ്യമങ്ങൾക്കും പി വി അൻവറിനും വിവരങ്ങൾ നൽകിയെന്നാരോപിച്ച് രണ്ട്...